ETV Bharat / state

വടകര സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം - സപ്ലൈകോ ഗോഡൗണ്‍

വടകര ലോകനാർ കാവിലെ സപ്ലൈകോ ഗോഡൗണിൽ വന്‍ തീപിടിത്തം. പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഭക്ഷ്യധാന്യ കിറ്റുകള്‍, ഓയിലുകൾ, വെളിച്ചെണ്ണ തുടങ്ങിയവ ഉൾപ്പെടെ കത്തിനശിച്ചു.

Large fire breaks out at Supplyco godown in Vadakara; Loss of one crore rupees  Large fire breaks out Supplyco godown  Supplyco godown Vadakara  Loss one crore rupees  വടകരയിലെ സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം  വടകരയിലെ സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം  ഒരു കോടി രൂപയുടെ നഷ്ടം  വടകര  സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം  സപ്ലൈകോ ഗോഡൗണ്‍  വന്‍ തീപിടിത്തം
വടകരയിലെ സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം
author img

By

Published : Jan 6, 2021, 9:48 AM IST

കോഴിക്കോട്: വടകര ലോകനാർ കാവിലെ സപ്ലൈകോ ഗോഡൗണിൽ വന്‍ തീപിടിത്തം. പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഭക്ഷ്യധാന്യ കിറ്റുകള്‍, ഓയിലുകൾ, വെളിച്ചെണ്ണ ഉൾപ്പെടെ കത്തിനശിച്ചു. വടകര താലൂക്കിലെ നാല്‍പതോളം മാവേലി സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യാനുള്ള സ്‌റ്റേഷനറി ഇനങ്ങള്‍ സൂക്ഷിച്ച ഗോഡൗണാണിത് .ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വടകരയിലെ സപ്ലൈകോ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടി രൂപയുടെ നഷ്ടം

പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് ഗോഡൗണില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. അവര്‍ വിവരമറിയിച്ചതിനെ തുടർന്ന് നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെയും പ്രദേശവാസികളെയും സഹകരണത്തോടെ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സപ്ലൈകോ ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.