ETV Bharat / state

യുവാക്കളുടെ ചിത്രപ്രദർശനം 'കുത്തിവര 2.0' കോഴിക്കോട് ബീച്ചിൽ

author img

By

Published : Oct 19, 2019, 11:57 PM IST

Updated : Oct 20, 2019, 12:42 PM IST

അഭയാർഥികൾ, യുദ്ധത്തിന്‍റെ ഇരകൾ, അണു യുദ്ധങ്ങൾ, ജാതി വർഗീയത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ

യുവാക്കളുടെ ചിത്രപ്രദർശനം 'കുത്തിവര 2.0' കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: വേറിട്ട ചിന്തകളുമായി യുവാക്കളുടെ ചിത്രപ്രദർശനം കോഴിക്കോട് ബീച്ചിൽ. അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'കുത്തിവര 2.0' എന്ന പേരിൽ ആരംഭിച്ച ആർട്ട് എക്സിബിഷൻ നടക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഭയാർഥികൾ, യുദ്ധത്തിന്‍റെ ഇരകൾ, അണു യുദ്ധങ്ങൾ, ജാതി വർഗീയത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലുള്ള ചിത്രകാരന്മാരുടെ ചിത്രരചനകൾ പുറംലോകം കാണാതെയുണ്ട്. അതിനെ പുറംലോകത്തെത്തിക്കുകയാണ് പ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കലാസംഘം സെക്രട്ടറി ടി. മുജീബ് റഹ്മാൻ പറഞ്ഞു.

Intro:വേറിട്ട ചിന്തകളുമായി യുവാക്കളുടെ ചിത്രപ്രദർശനം കോഴിക്കോട് ബീച്ചിൽ. അതിജീവന കലാസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ' കുത്തിവര 2.0' എന്ന പേരിൽ ആരംഭിച്ച ആർട്ട് എക്സിബിഷനാണ് ബീച്ചിൽ പ്രദർശനത്തിലുള്ളത്.

Body:സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഭയാർഥികൾ, യുദ്ധങ്ങൾ- ഇരകൾ ,ഹിന്ദുത്വ ഹിംസ വെറുപ്പ്, അണു യുദ്ധങ്ങൾ, ജാതി വർഗീയത എന്നെ വിഷയങ്ങളെ അടിസ്ഥാനമാക്കി ആണ് ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടിലെ ചിത്രകാരന്മാരുടെ ചിത്രരചനകൾ പുറംലോകം കാണാതെ കിടക്കുന്നുണ്ട് അതുകൊണ്ട് ഇതിനൊരു പരിഹാരം ആയിട്ടാണ് ഏതെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കി അവർ വരയ്ക്കുന്ന ചിത്രങ്ങൾ പ്രദർശനം ചെയ്യുക എന്നതാണ് കുത്തിവര എക്സിബിഷനിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇതോടൊപ്പം പല സാമൂഹിക പ്രശ്നങ്ങൾ കാരണം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാതെ വന്നവരുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിജീവനം കലാസംഘം സെക്രട്ടറി ടി. മുജീബ് റഹ്മാൻ പറഞ്ഞു.

byte

T. മുജീബ് റഹ്മാൻ

കഴിഞ്ഞ വർഷമാണ് 'കുത്തിവര, പ്രദർശനം ആരംഭിക്കുന്നത്. ഇതിൻറെ രണ്ടാംവർഷം ആയതിനാലാണ് 'കുത്തിവര 2.0' എന്ന പേര് നൽകിയത് എന്ന് സംഘാടകർ പറഞ്ഞു. 40 കലാകാരന്മാരുടെ ചിത്ര രചനയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 20ന് പ്രദർശനം സമാപിക്കും.

Conclusion:.
Last Updated : Oct 20, 2019, 12:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.