ETV Bharat / state

Kurunthotti Farming In Kozhikode: 'കുറുന്തോട്ടിയില്ലാത്ത കഷായമില്ല'; കുടുംബശ്രീ കൃഷിയിടത്തിലെ വിജയഗാഥ, വ്യത്യസ്‌ത കൃഷിയില്‍ നൂറുമേനി - Kurunthotti Farming In Kozhikode

Sida Rhombifolia Farming: കുറുന്തോട്ടി കൃഷിയില്‍ വിജയം കൊയ്‌ത് മാവൂരിലെ കുടുംബശ്രീ കൂട്ടായ്‌മ. രണ്ട് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ കൃഷി വിജയകരം. വൈദ്യ ശാലകളില്‍ നിന്നും ഓര്‍ഡറുകള്‍ എത്തി തുടങ്ങി.

കുറുന്തോട്ടിയില്ലാത്ത കഷായമില്ല  കൃഷിയില്‍ വിജയം കൊയ്‌ത് കുടുംബശ്രീ  കുടുംബശ്രീ  Sida Rhombifolia Farming In Kozhikode  Kurunthotti Farming In Kozhikode  Sida Rhombifolia
Kurunthotti Farming In Kozhikode
author img

By ETV Bharat Kerala Team

Published : Oct 25, 2023, 12:32 PM IST

കുടുംബശ്രീ കൃഷിയിടത്തിലെ വിജയഗാഥ

കോഴിക്കോട്: 'കുറുന്തോട്ടിയില്ലാത്ത കഷായമില്ല' എന്ന് പഴമക്കാര്‍ പറയാറുണ്ട്. അത്രക്ക് ഔഷധ ഗുണമുള്ള സസ്യമാണ് കുറുന്തോട്ടി. പണ്ട് പറമ്പിലും മറ്റും സമൃദ്ധമായി കണ്ടിരുന്ന കുറുന്തോട്ടി ഇന്ന് 'മരുന്നിന് പോലും' കിട്ടാനില്ല എന്നതാണ് വാസ്‌തവം. ഈ സാഹചര്യത്തില്‍ കുറുന്തോട്ടിയെ വലിയ വരുമാന മാർഗമാക്കിയിരിക്കുകയാണ് മാവൂരിലെ കുടുംബശ്രീ കൂട്ടായ്‌മ. കുറുന്തോട്ടി കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ സംഘം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്‌ത കൃഷിയാണ് വന്‍ വിജയമായത് (Sida Rhombifolia Farming). കൈത്തൂട്ടി മുക്കിൽ പരുത്തിപ്പാറ മലയില്‍ ഇറക്കിയ കൃഷിയാണ് ലാഭം കൊയ്യുന്നത്.

പൊതുസ്ഥലങ്ങളിലും റോഡ് അരികുകളിലും വളര്‍ന്ന് നില്‍ക്കുന്ന കുറുന്തോട്ടികള്‍ ശേഖരിച്ച് രണ്ട് ഏക്കര്‍ സ്ഥലത്താണ് സംഘം കൃഷിയിറക്കിയത്. നാല്‌ മാസം മുമ്പ് നട്ടുപിടിപ്പിച്ച ചെടികള്‍ ഇപ്പോള്‍ തഴച്ച് വളര്‍ന്നിട്ടുണ്ട്. വ്യത്യസ്‌തമായ കൃഷിയായതു കൊണ്ട് തന്നെ നിരവധി പേരാണ് ദിവസം കൃഷിയിടത്തിലെത്തുന്നത്. മാത്രമല്ല വൈദ്യ ശാലകളില്‍ നിന്നും കുറുന്തോട്ടിക്ക് ഓര്‍ഡറുകളും ലഭിച്ചു തുടങ്ങിയിട്ടുണ്ട് (Kozhikode Sida Rhombifolia Farming).

മാവൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരാണ് കൃഷിക്കുള്ള സഹായം ചെയ്‌ത് കൊടുക്കുന്നത്. കുറുന്തോട്ടിക് പുറമെ പൂക്കള്‍, മഞ്ഞള്‍, ഇഞ്ചി, കൂര്‍ക്കല്‍ തുടങ്ങിയവയും സംഘം കൃഷി ചെയ്യുന്നുണ്ട്. ഓണ സീസണ്‍ കഴിഞ്ഞിട്ടും ചെണ്ടുമല്ലി പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് സംഘം പറയുന്നത്.

പരീക്ഷാണടിസ്ഥാനത്തില്‍ ഉള്ള കൃഷി വിജയമായതോടെ വരും വര്‍ഷവും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. മാത്രമല്ല ആര്‍ക്കും വേണ്ടാതെ നശിച്ച് പോകുന്ന കുറുന്തോട്ടിയെ മികച്ച വരുമാന മാര്‍ഗമാക്കുക കൂടിയാണ് ഈ വനിതകള്‍ (Kurunthotti Farming In Kozhikode).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.