ETV Bharat / state

കുനിയിൽ ഹംസയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി ആക്ഷൻ കമ്മറ്റി

പൂക്കാട് സ്വദേശിയായ കുനിയിൽ ഹംസ ഒക്ടോബർ 8നാണ് ആത്മഹത്യ ചെയ്‌തത്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ അടക്കമുള്ളവരുടെ പരാതി ഇടിവി ഭാരത് ആണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്.

kuniyil hamsa suicide  kuniyil hamsa  Pookkad Jamaat secretary suicide  കുനിയിൽ ഹംസയുടെ ആത്മഹത്യ  കുനിയിൽ ഹംസ  കുനിയിൽ ഹംസ ആക്ഷൻ കമ്മറ്റി  പരാതിയുമായി ആക്ഷൻ കമ്മറ്റി  കൊയിലാണ്ടി പൊലീസ്  പൂക്കാട് ജമാഅത്ത് പള്ളിക്കമ്മറ്റി
കുനിയിൽ ഹംസയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി ആക്ഷൻ കമ്മറ്റി
author img

By

Published : Oct 22, 2022, 3:32 PM IST

കോഴിക്കോട്: പൂക്കാട് ജമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറി കുനിയിൽ ഹംസയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി പരാതി നൽകി. കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും അയച്ചു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായ ഹംസയെ മരണത്തിലേക്ക് നയിച്ചവരെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

കുനിയിൽ ഹംസയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി ആക്ഷൻ കമ്മറ്റി

പൊലീസ് മികച്ച രീതിയിൽ തന്നെ കേസ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അലംഭാവം കാണിച്ചാൽ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും ആക്ഷൻ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി. പൂക്കാട് സ്വദേശിയായ കുനിയിൽ ഹംസ (56) ഒക്ടോബർ 8നാണ് ആത്മഹത്യ ചെയ്‌തത്. രാവിലെ ആറരയ്ക്ക് പൊയിൽക്കാവ് ഗെയ്റ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു.

Also Read: ETV Bharat Exclusive: പള്ളികമ്മിറ്റി സെക്രട്ടറിയുടെ ആത്മഹത്യയുടെ പിന്നാമ്പുറത്ത് തെളിയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

മുഹ്-യിദ്ധീൻ ജമാഅത്ത് പള്ളിക്കമ്മറ്റി സെക്രട്ടറിയായിരുന്ന ഹംസ പള്ളിപ്പറമ്പിന് തൊട്ടടുത്ത് വാടക സാധനങ്ങൾ നൽകുന്ന ഫ്രണ്ട്‌സ് ഹയർ ഗുഡ്‌സ് നടത്തിവരികയായിരുന്നു. ഹംസയുടെ മരണത്തിന് കാരണമായ മാനസിക പിരിമുറുക്കം സൃഷ്‌ടിച്ച് കൊല്ലാക്കൊല ചെയ്‌തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ അടക്കമുള്ളവരുടെ പരാതി ഇടിവി ഭാരത് ആണ് ആദ്യമായി റിപ്പോർട്ട് ചെയ്‌തത്.

Also Read: കുനിയില്‍ ഹംസയുടെ ആത്‌മഹത്യ; ഇടിവി ഭാരത് വാർത്തയ്ക്ക് പിന്നാലെ ആക്ഷൻ കമ്മിറ്റിയുമായി നാട്ടുകാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.