കോഴിക്കോട് : വെസ്‌റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച, അതിഥി തൊഴിലാളിയായ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
റോഡരികിലെ നടപ്പാതയ്‌ക്കരികില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സംഘട്ടനം നടന്നതിന്‍റെ സൂചനകളും ലഭിച്ചിട്ടുണ്ട്. നടക്കാനിറങ്ങിയവരാണ് രാവിലെ മൃതദേഹം കണ്ട വിവരം പൊലീസില്‍ അറിയിച്ചത്.