ETV Bharat / state

കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച്‌ - MK Muneer

പ്രതി തന്നെ മുഖ്യമന്ത്രിയെ കണ്ടെന്ന് പറഞ്ഞിട്ടും തൽസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും അന്വേഷണം സുതാര്യമായി നടക്കാൻ മുഖ്യമന്ത്രി രാജിവെക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.

udf  kerala government  chief minister  kerala  kozhikode  കേരളാ മുഖ്യമന്ത്രി  കേരളാ സർക്കാർ  യുഡിഎഫ്  കോഴിക്കോട്
മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച്‌
author img

By

Published : Oct 9, 2020, 5:49 PM IST

കോഴിക്കോട്: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് മാർച്ച്‌ നടത്തി. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ മാർച്ച്‌ ഉദ്ഘാടനം ചെയ്‌തു. എംകെ രാഘവൻ എം പി, പാറക്കൽ അബ്‌ദുള്ള എംഎൽഎ, അഡ്വ. പ്രവീൺ കുമാർ, കെസി അബു, ഉമ്മർ പാണ്ടികശാല തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്‌ടറേറ്റിലേക്ക് യുഡിഎഫ് മാർച്ച്‌

ഒരു സർക്കാർ ഇത്രമാത്രം അധ:പതിച്ച കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ പറഞ്ഞു. പ്രതി തന്നെ മുഖ്യമന്ത്രിയെ കണ്ടെന്ന് പറഞ്ഞിട്ടും തൽസ്ഥാനത്ത് തുടരുന്നത് ശരിയല്ല. അന്വേഷണം സുതാര്യമായി നടക്കാൻ മുഖ്യമന്ത്രി രാജിവെക്കണമെന്നും എംകെ മുനീർ കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.