ETV Bharat / state

Kozhikode | തെരുവുനായ ആക്രമണം: 6 സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി പഞ്ചായത്ത് - തെരുവുനായ ആക്രമണം കൂത്താളി പഞ്ചായത്ത്

തെരുവുനായ ആക്രമണം കണക്കിലെടുത്ത് അംഗനവാടികൾക്കും അവധി നല്‍കിയിട്ടുണ്ട്

Schools Closed Koothali Grama Panchayath  Kozhikode stray dog attack Schools Closed Koothali  തെരുവുനായ ആക്രമണം  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  Kozhikode today news
Kozhikode
author img

By

Published : Jul 10, 2023, 10:59 AM IST

കോഴിക്കോട്: തെരുവുനായ ശല്യം രൂക്ഷമായതോടെ സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി ഗ്രാമപഞ്ചായത്ത്. ആറ് വിദ്യാലയങ്ങള്‍ക്കാണ് അവധി നൽകിയത്. പുറമെ, അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി. ഒരു ഇടവേളക്ക് ശേഷം തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധം ശക്തമായപ്പോൾ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും അവതാളത്തിലായിരിക്കുകയാണ്. കുട്ടികളെ ധൈര്യപൂര്‍വം പുറത്തുവിടാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.