ETV Bharat / state

സൈനബ കൊലക്കേസ്; കൂട്ടുപ്രതിയെ തേടി പൊലീസ് ഗൂഡല്ലൂരിൽ

Kozhikode sainaba murder case investigation: സൈനബയെ (57) കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ കേസിലെ കൂട്ടുപ്രതിക്കായുള്ള തെരച്ചിലിലാണ് പൊലീസ്. കേസിലെ മറ്റൊരു പ്രതി സമദ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കോഴിക്കോട് കൊലപാതാകം  കോഴിക്കോട് സൈനബ കൊലപാതകം  സൈനബ കൊലപാതകം അന്വേഷണം  സൈനബ കൊലപാതകം പ്രതികൾ  കുറ്റിക്കാട്ടൂർ കൊലപാതകം  കോഴിക്കോട് സ്‌ത്രീയുടെ കൊലപാതകം  kozhikode sainaba murder case updation  kozhikode sainaba murder case investigation  sainaba murder case kozhikode  kuttikkattoor murder
കോഴിക്കോട് സൈനബ കൊലക്കേസ്
author img

By ETV Bharat Kerala Team

Published : Nov 14, 2023, 3:00 PM IST

കോഴിക്കോട്: സൈനബയെ(57) കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടുപ്രതിയെ തേടി പൊലീസ് ഗൂഡല്ലൂരിൽ. മുഖ്യപ്രതി സമദിൻ്റെ മൊഴി അനുസരിച്ചാണ് പൊലീസ് നീക്കം. സൈനബയുടെ സ്വർണം കൈക്കലാക്കാനായി കൂട്ടുപ്രതിയായ സുലൈമാൻ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയന്നാണ് ക്രൂരകൃത്യത്തിന് ശേഷം സമദ് പൊലീസിൽ കീഴടങ്ങിയത്.

കൊല്ലപ്പെട്ട സൈനബയുമായി വർഷങ്ങളായുള്ള പരിചയം ഉണ്ടായിരുന്നു എന്നാണ് 52കാരനായ സമദ് പൊലീസിന് നൽകിയ മൊഴി. ഈ പരിചയം മുതലെടുത്ത് സ്വര്‍ണവും പണവും കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സൈനബയെ താനൂരിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയത്. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ശേഷം സ്വർണം കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം.

ടാക്‌സി കാറിന്‍റെ ഡ്രൈവറായിരുന്ന സുലൈമാനുമായി എങ്ങനെയെങ്കിലും പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സമദ് സംസാരിക്കുമായിരുന്നു. ഇത് പ്രകാരമാണ് സുലൈമാനൊപ്പം താനൂര്‍ കുന്നുംപുറത്തുള്ള സമദിന്‍റെ വീട്ടില്‍ നിന്നും ഒരു പരിചയക്കാരന്‍റെ കാര്‍ വാടകയ്‌ക്കെടുത്ത് ഇരുവരും കോഴിക്കോട്ടെത്തിയത്. ബസ്‌ സ്റ്റാന്‍ഡിന് സമീപം ഓവര്‍ ബ്രിഡ്‌ജിന്‍റെ അടുത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി.

സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്. മറ്റ് രണ്ട് പേരും പിൻസീറ്റിലാണ് ഇരുന്നത്. സമദിന്‍റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. ഇയാളുടെ ഭാര്യയും മകളും തിരൂരില്‍ ഡോക്‌ടറെ കാണാന്‍ പോകുമെന്ന് പറഞ്ഞിരുന്നു. ഇളയ മകള്‍ സ്‌കൂളില്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്തതുകൊണ്ട് അവിടേക്കാണ് സൈനബയെ എത്തിച്ചത്.

എന്നാല്‍, വീടിന്‍റെ വാതില്‍ തുറന്നു കിടന്നത് കണ്ടതോടെ സുലൈമാനോടു വണ്ടി മുന്നോട്ട് നീക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോള്‍ ഭാര്യയും മകളും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച് സമദ് തിരികെ വന്നു.

അസുഖബാധിതനായ ആളുടെ വീട്ടില്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോട്ടേക്ക് തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2,000 രൂപ തരാമെന്നും പറഞ്ഞു. കാറോടിച്ച് അരീക്കോട് വഴി വരുമ്പോള്‍ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുന്‍പ് സൈനബ ധരിച്ചിരുന്ന ഷാള്‍ സമദ് കഴുത്തില്‍ മുറുക്കി.

ഷാളിന്റെ ഒരറ്റം ഒരു കൈകൊണ്ട് ഡ്രൈവ് ചെയ്‌തുകൊണ്ടുതന്നെ സുലൈമാനും പിടിച്ചുവലിച്ചു. സൈനബ സമദിൻ്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു. ശ്വാസം നിലച്ചെന്ന് ഉറപ്പായതോടെ സുലൈമാന്‍ കാര്‍ തിരിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഓടിച്ചു.

Also read: കുറ്റിക്കാട്ടൂരിലെ കൊലപാതകം; സൈനബയുടെ മൃതദേഹം കണ്ടെത്തി

സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും വലിച്ചെടുത്ത് സമദ് പോക്കറ്റിലിട്ടു. പതിനേഴര പവൻ ഉണ്ടായിരുന്നു. സുലൈമാന്‍ സൈനബയുടെ ബാഗിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപയും കൈക്കലാക്കി.

വണ്ടി സുലൈമാന്‍ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രി ചുരത്തിലെത്തി ഇടതുവശത്തായി താഴ്‌ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിര്‍ത്തി. ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് വലിച്ച് പുറത്തേക്കെടുത്ത് താഴ്‌ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു.

പിന്നീട് സുലൈമാന്‍ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. മുണ്ടില്‍ ചോര പുരണ്ടിരുന്നതിനാല്‍ അത് കഴുകിയ ശേഷം സമദ് മറിച്ച് ഉടുത്തു. പിന്നീട് പുറത്തുപോയി ഒരു കടയില്‍ നിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു. അന്ന് അവിടെ താമസിച്ചു.

അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം അവർ വീതിച്ചെടുത്തു. സ്വര്‍ണാഭരണങ്ങള്‍ സമദ് കൈവശം വച്ചു. കാര്‍ സുലൈമാന്‍ ഒരു സര്‍വീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്‌തു. സൈനബയുടെ ബാഗും ഫോണും പ്രതികളുടെ വസ്ത്രങ്ങളും സുലൈമാന്‍ കത്തിക്കാനായി കൊണ്ടുപോയി.

കുറച്ച് കഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍ വച്ച് സമദിന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. സൈനബയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെ സമദുമായുള്ള ബന്ധം പൊലീസിന് വ്യക്തമായി.

പിടി വീഴും എന്ന് ഏറെക്കുറെ മനസിലായ സമദ് കസബ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമദിനെ കസ്റ്റഡിയിൽ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം സുലൈമാനെ പിടി കിട്ടുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.