കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെഎം അഭിജിത്ത് നയിക്കുന്ന പദയാത്ര ആരംഭിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കുന്നത്. ആദ്യ ദിനത്തിൽ വെങ്ങേരി തണ്ണീർപന്തലിൽ നിന്നും ആരംഭിക്കുന്ന യാത്ര കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു. വൈകിട്ട് കാരപ്പറമ്പ് ബസാറിലെ സമാപന യോഗത്തിൽ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി പങ്കെടുക്കും.
കോഴിക്കോട് നോർത്തില്‍ കെ.എം അഭിജിത്തിന്‍റെ പദയാത്ര - പദയാത്ര
ഇന്ന് നടക്കുന്ന സമാപന യോഗത്തിൽ കെസി വേണുഗോപാൽ എംപി പങ്കെടുക്കും