ETV Bharat / state

കോഴിക്കോട് എൻഐടിയില്‍ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാര്‍ഥി മരിച്ച നിലയില്‍ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

പശ്ചിമ ബംഗാൾ സ്വദേശിയും എന്‍ഐടിയില്‍ രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുമായ നിധിൻ ശർമ ആണ് ഹോസ്‌റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത്

nit student committed suicide  kozhikode nit  nit student suicide in kozhikode  nidin sharma suicide  engineering student suicide  latest news in kozhikode  latest news today  കോഴിക്കോട് എൻഐടി  എൻഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു  കോഴിക്കോട് എൻഐടി  പശ്ചിമ ബംഗാൾ സ്വദേശി  നിധിൻ ശർമ്മ  എൻ ഐ ടിയില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോഴിക്കോട് എൻഐടിയില്‍ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു
author img

By

Published : Feb 15, 2023, 9:46 AM IST

Updated : Feb 15, 2023, 9:57 AM IST

കോഴിക്കോട്: എൻഐടി വിദ്യാർഥിയെ ഹോസ്‌റ്റല്‍ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുമായ നിധിൻ ശർമ (22) ആണ് മരിച്ചത്. പാഠ്യ വിഷയവുമായി ബന്ധപ്പെട്ട മാനസിക സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.

ഫിസിക്‌സ് വിഷയത്തിന്‍റെ പേപ്പർ നഷ്‌ടപ്പെട്ടതോടെ നിധിൻ അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒന്നും താങ്ങാൻ കഴിയുന്നില്ലെന്നും മരിക്കുകയാണെന്നും വാട്‌സ്‌ആപ്പില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷമാണ് അഞ്ചാം നിലയിൽ നിന്നും ഇയാൾ താഴേക്ക് ചാടിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

2022 ഡിസംബർ അഞ്ചിന് തെലങ്കാന സ്വദേശിയായ യശ്വന്ത്(22) എന്ന വിദ്യാർഥിയും ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചിരുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്നാണ് രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ യശ്വന്ത് ചാടി മരിച്ചത്.

Last Updated : Feb 15, 2023, 9:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.