കോഴിക്കോട് : നവംബര്‍ പത്തിന് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ സൈനബയെന്ന വീട്ടമ്മ കൊല്ലപ്പെട്ടുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സൈനബയുടെ പുരുഷ സുഹൃത്തിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതില്‍ നിന്നാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്. ഇക്കഴിഞ്ഞ പത്തിനാണ് സൈനബയുടെ ഭര്‍ത്താവ് സൈനബയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത് (kozhikode missing women killed by friend strangled death).
പരാതി അന്വേഷിച്ച പൊലീസ് മലപ്പുറം സ്വദേശിയായ അമ്പതുകാരനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സൈനബയെ കാര്‍ യാത്രയ്ക്കിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.
ALSO READ: Son Killed Mother സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകിയില്ല, മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കസ്‌റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ഇയാളെയും കൊണ്ട് അന്വേഷണ സംഘം മൃതദേഹം കണ്ടെത്താന്‍ സംഭവം നടന്ന നാടുകാണിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
അതേസമയം സൈനബയുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്‌ടിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി : അസമിൽ കൗമാരക്കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസിൽ പ്രതികൾ പിടിയിൽ. റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത് (Assam Girl Murder, Three arrested). കേസിനാസ്‌പദമായ സംഭവം നടന്നത് സെപ്റ്റംബർ 9നായിരുന്നു.
പൊലീസ് കസ്‌റ്റഡിയിലെടുത്തത് റെയിൽവേ ജീവനക്കാരനായ രാഹുലിനെയും കരിംഗഞ്ച് സ്വദേശികളായ രണ്ട് പേരേയുമാണ് (Boyfriend killed girl for rejecting physical advance). അതേസമയം പ്രതികളിൽ ഒരാളായ രാഹുലുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. യുവാവ് പലതവണ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചിരുന്നില്ല.
എന്നാൽ സെപ്റ്റംബർ 9ന് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ ഇയാൾ രണ്ട് സുഹൃത്തുക്കളുമായി വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു. തുടർന്ന് പെണ്‍കുട്ടി എതിർത്തതോടെ മൂവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു (three arrested for sex with dead body in Karimganj).
പിന്നീട് മൃതദേഹം ബൈപാസിന് സമീപത്ത് സംസ്‌കരിച്ചിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഡയറിയിൽ നിന്ന് രാഹുലിന്‍റെ നമ്പർ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.