ETV Bharat / state

വലതു കൈയുടെ ചലനശേഷി നഷ്‌ടമായി പതിനൊന്നുകാരൻ, ശസ്ത്രക്രിയ പിഴവെന്ന് ബന്ധുക്കൾ

author img

By ETV Bharat Kerala Team

Published : Dec 20, 2023, 12:53 PM IST

Surgical Error in kozhikode medical college : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മെയ് 22നാണ് മുഹമ്മദ് രിഫാന്‍റെ മോതിര വിരലിൽ ശസ്ത്രക്രിയ നടത്തിയത്. മോതിരവിരലിൽ വീക്കവും വേദനയും ഉണ്ടായതിനെ തുടർന്നാണ് മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രിഫാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

Kozhikode medical college surgical-error-complaint
Kozhikode medical college surgical-error-complaint
വലതു കൈയുടെ ചലനശേഷി നഷ്‌ടമായി പതിനൊന്നുകാരൻ, ശസ്ത്രക്രിയ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട് : വിരലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് പതിനൊന്നുകാരന്‍റെ വലതു കൈയുടെ മുഴുവൻ ചലനശേഷിയും നഷ്‌ടപ്പെട്ടതായി പരാതി. Surgical Error in kozhikode medical college. പെരുമണ്ണ വെള്ളായിക്കോടിന് സമീപം മഞ്ചപ്പാറമ്മൽ കെഇ റിസാബിന്‍റെയും ടിപി ഫസ്‌നയുടെയും മകൻ മുഹമ്മദ് രിഫാനാണ് (11) വലതുകൈയുടെ ചലനശേഷി നഷ്‌ടമായത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മെയ് 22നാണ് മുഹമ്മദ് രിഫാന്‍റെ മോതിര വിരലിൽ ശസ്ത്രക്രിയ നടത്തിയത്. മോതിരവിരലിൽ വീക്കവും വേദനയും ഉണ്ടായതിനെ തുടർന്നാണ് മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ രിഫാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

പരാതി പറഞ്ഞിട്ടും നടപടിയില്ല: ശസ്ത്രക്രിയയ്ക്ക് ശേഷം വലതു കൈയിൽ വേദനയും കൈമുട്ടിന് താഴെ പൊള്ളലേറ്റ പോലുള്ള അടയാളങ്ങളും ഉണ്ടായെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. ഡോക്‌ടർമാരെ വിവരമറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ദിവസം കഴിയും തോറും വേദന വർദ്ധിക്കുകയും വലതു കൈ അനക്കാൻ പറ്റാത്ത അവസ്ഥയിലുമായി. പിന്നീട് നടത്തിയ തുടർ പരിശോധനയിലാണ് കൈയുടെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയത്.

തുടർന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർമാരെ സമീപിച്ചെങ്കിലും വിദഗ്‌ധ ചികിത്സ ലഭ്യമായില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. രണ്ടുമാസത്തോളം കൈക്ക് ഫിസിയോതെറാപ്പി ചെയ്തെങ്കിലും വിരലുകൾക്ക് ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടിക്ക് വിരലുകളോ വലതു കൈയോ അനക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. കുട്ടിയുടെ അവസ്ഥയെ കുറിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പരാതി പറഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ കുട്ടിയെ ആശുപത്രിയിൽ നിന്നും പറഞ്ഞു വിടുകയാണ് ചെയ്‌തതെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.

ചികിത്സ പിഴവ് സംബന്ധിച്ച് ജില്ല കലക്‌ടർക്കും ജില്ല മെഡിക്കൽ ഓഫീസർക്കും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ കൈയുടെ ചലനശേഷി നഷ്‌ടപ്പെടാൻ കാരണമായവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.