കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷ ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യുത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി പൊലീസ് സ്‌റ്റേഷനിലേക്കാണ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ആർ ഷഹീൻ, ദിനേശ് പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. പൊലീസ് സ്‌റ്റേഷനിലേക്കുള്ള മാര്‍ച്ച് ബാരിക്കേഡ് വച്ചാണ് തടഞ്ഞത്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ ജലപീരങ്കിയും ഉപയോഗിച്ചിരുന്നു.