ETV Bharat / state

Kozhikode Medical College ICU Harassment Case : നീതി വൈകുന്നു, മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക് - മെഡിക്കൽ കോളജ് പൊലീസ്

ICU Harassment Case complainant to protest മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസിന് മുന്നിലാണ് സമരം നടത്തുക. കേസില്‍ തനിക്ക് നീതി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് അതിജീവിത സമരത്തിലേക്ക് പോകുന്നത്.

Medical College ICU Harassment Case  Kozhikode Medical College ICU Harassment Case  ICU Harassment Case complainant to protest  ICU Harassment Case  മെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍  മെഡിക്കല്‍ കോളജ്  മെഡിക്കൽ കോളജ് പൊലീസ്  Kozhikode Medical College
Kozhikode Medical College ICU Harassment Case
author img

By ETV Bharat Kerala Team

Published : Sep 2, 2023, 7:33 AM IST

Updated : Sep 2, 2023, 3:22 PM IST

കോഴിക്കോട് : ഹർഷിനക്ക് പിന്നാലെ മെഡിക്കല്‍ കോളജ് ഐസിയുവിൽ പീഡനത്തിന് ഇരയായ യുവതിയും പ്രത്യക്ഷ സമരത്തിന് (Medical College ICU Harassment Case complainant to protest). കേസിൽ നീതി ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം. അതിനിടെ മെഡിക്കൽ കോളജ് പൊലീസ് അവരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഇൻസ്പെക്‌ടർ ആയിരിക്കും രേഖപ്പെടുത്തുക (Kozhikode Medical College ICU Harassment Case).

പീഡനക്കേസിൽ മാതൃസംരക്ഷണ വിഭാഗത്തിലെ ഡോക്‌ടർക്ക് മുൻപാകെ യുവതി മൊഴി നൽകിയിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങൾ അല്ല പകരം അവർക്ക് ഇഷ്‌ടമുള്ള കാര്യങ്ങളാണ് മൊഴിയില്‍ രേഖപ്പെടുത്തിയതെന്ന് ആശുപത്രി സൂപ്രണ്ടിന് അതിജീവിത പരാതി നൽകുകയുണ്ടായി. കൂടാതെ ഡോക്‌ടർക്കെതിരെ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.

ആദ്യം പരാതി സ്വീകരിക്കാൻ കമ്മിഷണർ തയ്യാറായില്ല എന്ന് കാണിച്ച് ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. അതിനിടെ യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിനോടും മൊഴി രേഖപ്പെടുത്തിയ ഡോക്‌ടറോടും പ്രിൻസിപ്പൽ വിശദീകരണം തേടി. തുടർ നടപടികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്കും വിവരം കൈമാറിയിട്ടുണ്ട്.

ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെയാണ് ആശുപത്രിയിലെ അറ്റന്‍ഡറും വടകര സ്വദേശിയുമായ ശശീന്ദ്രന്‍ പീഡനത്തിന് ഇരയാക്കിയത്. തൈറോയിഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായതായിരുന്നു യുവതി. ശേഷം ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് യുവതിയെ സ്‌ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയിരുന്നു. അറ്റന്‍ഡറായ ശശീന്ദ്രനാണ് യുവതിയെ ഐസിയുവില്‍ എത്തിച്ചത്.

ഇതിന് ശേഷം ഇയാള്‍ അവിടെ നിന്ന് പോയി അല്‍പം കഴിഞ്ഞ് മടങ്ങിയെത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ശസ്‌ത്രക്രിയയ്‌ക്കായി നല്‍കിയ അനസ്‌തേഷ്യയുടെ മയക്കത്തില്‍ നിന്ന് പൂര്‍ണമായും യുവതി മോചിതയായിരുന്നില്ല. ഈ സമയത്താണ് പീഡനം നടന്നത്. പിന്നീട് മയക്കം മാറിയപ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന നഴ്‌സിനോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കളോട് വിവരം പറയുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. പിന്നാലെ ആശുപത്രിയില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പിന്നാലെ പ്രതിയായ ജീവനക്കാരന്‍റെ സഹപ്രവര്‍ത്തകരായ വനിത ജീവനക്കാര്‍ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് യുവതിയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ജീവനക്കാര്‍ക്കെതിരെ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കി.

ജീവനക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങാതിരുന്നതോടെ യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും കുടുംബം പറഞ്ഞു. പരാതി ലഭിച്ചതോടെ യുവതിയെ ചികിത്സിക്കുന്ന വാര്‍ഡില്‍ സന്ദര്‍ശകരെ വിലക്കിക്കൊണ്ട് സൂപ്രണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Also Read : Kozhikode MCH Sexual Assault | കോഴിക്കോട് മെഡിക്കല്‍ കോളജ് ശസ്‌ത്രക്രിയ വാര്‍ഡിലെ പീഡനം ; നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്

Last Updated : Sep 2, 2023, 3:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.