ETV Bharat / state

മനഴി പ്രഭാകരന് ഇത് ദിനചര്യ ; സൂപ്പര്‍ ക്ലീനായി റോഡുകളും ഇടവഴികളും - Kozhikode Manazhi Prabhakaran

ഫറോക്ക് ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളും സൂപ്പർ ക്ലീൻ ആണ്. മനഴി പ്രഭാകരനാണ് 'ക്ലീനർ'.

Manazhi Prabhakaran  മനഴി പ്രഭാകരൻ  പൊതുജനസേവനം ദിനചര്യയാക്കിയ അറുപതുകാരൻ  സൂപ്പർ ക്ലീനർ  ക്ലീനർ  പ്രഭാകരൻ  പ്രഭാകരേട്ടൻ  കോഴിക്കോട്  കോഴിക്കോട് പ്രഭാകരൻ  ഫറോക്ക്  ചെനപ്പറമ്പ്  Kozhikode Manazhi Prabhakaran  Kozhikode
പൊതുജനസേവനം ദിനചര്യയാക്കിയ അറുപതുകാരൻ; 'സൂപ്പർ ക്ലീനർ' മനഴി പ്രഭാകരനാണ് താരം
author img

By

Published : Aug 19, 2021, 10:23 AM IST

Updated : Aug 19, 2021, 1:51 PM IST

കോഴിക്കോട് : ഫറോക്ക് ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളും സൂപ്പർ ക്ലീൻ ആണ്. മനഴി പ്രഭാകരന്‍റെ സേവന മനസ്സാണ് പൊതുവഴി വൃത്തിയായിരിക്കാന്‍ കാരണം.

ഇടയ്‌ക്കോ ഇടവിട്ടുള്ള ദിവസങ്ങളിലോ അല്ല പ്രഭാകരേട്ടന്‍റെ ശുചീകരണം. ഇത് അദ്ദേഹത്തിന്‍റെ ദിനചര്യയാണ്. ദിവസവും രാവിലെ ആറ് മണി മുതല്‍ ഏഴ് വരെ പ്രഭാകരേട്ടൻ ഈ വഴികളിൽ ഉണ്ടാവും. ചെനപ്പറമ്പ് കിളിയൻകണ്ടി റോഡും അനുബന്ധ വഴികളും അടിച്ചുവാരി വൃത്തിയാക്കിയിടും.

മനഴി പ്രഭാകരന് ഇത് ദിനചര്യ ; സൂപ്പര്‍ ക്ലീനായി റോഡുകളും ഇടവഴികളും

ഈ ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പത്ത് വർഷത്തിലേറെയായി പ്രഭാകരേട്ടൻ ഈ സേവനം തുടരുന്നു. മഴയും വെയിലും ഒന്നും ഈ അറുപതുകാരന് പ്രശ്‌നമല്ല. അതുകൊണ്ടൊന്നും പ്രഭാകരേട്ടന്‍റെ പ്രവൃത്തി മുടങ്ങാറില്ല.

ALSO READ: സമതയുടെ 'ജൈവകീർത്തി' പുരസ്‌കാരം അന്നമ്മയ്‌ക്ക്

അദ്ദേഹം പുലര്‍ച്ചെ റോഡ് വൃത്തിയാക്കി വീട്ടിലെത്തിയതിന് ശേഷമാണ് നാട്ടുകരിൽ അധികം പേരും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങാറ്. അതിനാല്‍, വഴികള്‍ വൃത്തിയായിരിക്കുന്നത് പ്രഭാകരേട്ടന്‍റെ സേവന മനസ്കതകൊണ്ടാണെന്ന് പലര്‍ക്കും അറിയില്ല. തുണിത്തരങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ഇദ്ദേഹത്തിന്‍റെ ഉപജീവനം.

Last Updated : Aug 19, 2021, 1:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.