ETV Bharat / state

ബഫര്‍ സോണ്‍ : കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍

author img

By

Published : Jun 13, 2022, 2:07 PM IST

Updated : Jun 13, 2022, 2:19 PM IST

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

കോഴിക്കോട് ബഫര്‍ സോണ്‍ ഹര്‍ത്താല്‍  കോഴിക്കോട് എല്‍ഡിഎഫ് ഹര്‍ത്താല്‍  മലയോര മേഖല എല്‍ഡിഎഫ് ഹര്‍ത്താല്‍  കോഴിക്കോട് മലയോര മേഖല ഹര്‍ത്താല്‍  hilly region harthal  kozhikode hilly region harathal  ldf strike in kozhikode
കോഴിക്കോട് മലയോര മേഖലിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

കോഴിക്കോട് : സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഹര്‍ത്താല്‍. എല്‍ ഡി എഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താലാണ് പ്രദേശത്ത് പുരോഗമിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറിന് അവസാനിക്കും.

കോഴിക്കോട് മലയോര മേഖലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ ആചരിക്കുന്നു

നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ. ഇരുചക്ര വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തുകളില്‍ ഇറങ്ങുന്നത്. കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്.

Last Updated : Jun 13, 2022, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.