ETV Bharat / state

'ഓര്‍മശക്തിയിലെ കുഞ്ഞപ്പന്' ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ; അത്ഭുതമായി കോഴിക്കോട്ടെ കുരുന്ന്

ഓര്‍മശക്തിയില്‍ കഴിവുതെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടം നേടിയ ത്രിലോകിന് രണ്ട് വയസും എട്ട് മാസവുമാണ് പ്രായം. ഒന്നര വയസ് കഴിഞ്ഞപ്പോൾ തന്നെ കുട്ടി മികവ് പ്രകടിപ്പിച്ചുതുടങ്ങിയതായി കുടുംബം

author img

By

Published : Aug 23, 2022, 9:45 PM IST

kozhikode kid India Book of Records achievement  kozhikode todays news  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്  kozhikode kid thrilok  India Book of Records achievement
'ഓര്‍മശക്തിയിലെ കുഞ്ഞപ്പന്' ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് ; അത്‌ഭുതമായി കോഴിക്കോട്ടെ കുരുന്ന്

കോഴിക്കോട് : എഴുതാനോ വായിക്കാനോ അറിയാത്ത വെറും രണ്ട് വയസും എട്ട് മാസവും പ്രായമുള്ള കുരുന്ന്. വയസിലും വലിപ്പത്തിലും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുമിടുക്കന്‍. രാജ്യങ്ങളുടെ പതാകകള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മലയാള കവികള്‍ എന്നിങ്ങനെയുള്ള ഏത് ചിത്രങ്ങള്‍ കാണിച്ചാലും ഞൊടിയിടയില്‍ കുട്ടി പേരുപറയും. കോഴിക്കോട് കൊയിലാണ്ടി അണേലക്കടവ് സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ അഖിലേഷിന്‍റെയും സനിഷയുടെയും മകന്‍ ത്രിലോകാണ് ഈ കുഞ്ഞുപ്രതിഭ. ഓർമശക്തിയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍ ത്രിലോക്.

'ജീനിയസിനെ കണ്ടെത്തിയത് അച്ഛമ്മ': ഒന്നര വയസ് കഴിഞ്ഞപ്പോൾ തന്നെ ശബ്‌ദങ്ങൾ തിരിച്ചറിഞ്ഞ് ആളുകളുടെ പേര് പറയുമായിരുന്നു കുട്ടി. തൊഴില്‍ സംബന്ധമായ കാര്യത്തിന് അച്ഛനും അമ്മയും പുറത്തുപോകുന്ന സമയം അച്ഛമ്മ അനിതയായിരുന്നു ത്രിലോകിന് കൂട്ട്. കുഞ്ഞിന്‍റെ ഓര്‍മശക്തിയെ പ്രോത്സാഹിപ്പിച്ചത് അച്ഛമ്മയാണ്. ഒരു ദിവസം കുട്ടിയുടെ ഇളയച്ഛൻ കൊണ്ടുവന്ന ഫോട്ടോ ആൽബം കണ്ടുപഠിക്കാൻ ശ്രമം നടത്തിയതോടെയാണ് വീട്ടുകാർ ത്രിലോകിന്‍റെ കഴിവ് കൂടുതല്‍ മനസിലാക്കിയത്. പിന്നാലെ, നിരവധി ഫോട്ടോകൾ പരിചയപ്പെടുത്തിക്കൊടുത്തു.

ഓര്‍മശക്തിയില്‍ കരുത്ത് കാട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിച്ച് കുരുന്ന്

അങ്ങനെ, കേരളത്തിലെ 12 മുഖ്യമന്ത്രിമാർ, കമ്പ്യൂട്ടറിലെ 12 ഭാഗങ്ങൾ, 12 വീതം നിറങ്ങൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, 34 പക്ഷികൾ, 24 വാഹനങ്ങൾ, പഴം, പച്ചക്കറികൾ തുടങ്ങിയവ. ഇവയുടെയെല്ലാം ചിത്രങ്ങൾ കണ്ട് മനസിലാക്കി മലയാളത്തിലും ഇംഗ്ലീഷിലും ത്രിലോക്, പേര് പറയുകയുണ്ടായി. പിന്നാലെ ദേശീയ തലത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കി. ഓഗസ്റ്റ് 15 നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ത്രിലോകിനെ തേടിയെത്തിയത്.

പിൻബലമായി, ശരിയായ പ്രോത്സാഹനം : ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സ് നിർദേശിച്ച പ്രകാരമാണ്, ദൃശ്യങ്ങൾ അയച്ചുനൽകിയത്. ഓരോ ചിത്രങ്ങൾക്ക് നേരെയുമുള്ള പേരുകൾ മറച്ചുവച്ചായിരുന്നു മത്സരം. എല്ലാം തെറ്റുകൂടാതെ ഈ രണ്ടര വയസുകഴിഞ്ഞ കുട്ടി അവതരിപ്പിച്ചു. മൊബൈൽ ഫോണ്‍ ഉപയോഗം, ടെലിവിഷൻ പരിപാടികൾ കാണല്‍ എന്നിവയില്‍ നിന്നും ത്രിലോകിനെ മാറ്റി നിർത്തിയിരുന്നു. ശേഷമാണ്, കുട്ടി ഇത്തരമൊരു അഭിമാനനേട്ടം കൈവരിച്ചതെന്ന് വീട്ടുകാർ പറയുന്നു.

2022 ഒക്‌ടോബർ 27 ന് മൂന്ന് വയസ് പൂർത്തിയാകുന്ന ത്രിലോക്, കലാം ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാം കണ്ടും കേട്ടും ഹൃദിസ്ഥമാക്കുന്ന, വീട്ടുകാരുടെ സ്വന്തം 'കുഞ്ഞപ്പൻ' ഇപ്പോൾ നാട്ടിലെ താരമാണ്. ശരിയായ പ്രോത്സാഹനം ലഭിച്ചതാണ് ത്രിലോകിന്‍റെ വിജയത്തിന്‍റെ പിൻബലം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.