ETV Bharat / state

'കല്യാണം മുടക്കിയാല്‍ വീട്ടില്‍ക്കയറി തല്ലും'; താക്കീതുമായി ഫ്ലക്‌സ് ബോര്‍ഡ്, പിന്നാലെ അന്വേഷണവുമായി പൊലീസ് - ഗോവിന്ദപുരം ചുണക്കുട്ടികള്‍

കോഴിക്കോട് ഗോവിന്ദപുരത്താണ് വിവാഹം മുടക്കുന്നവര്‍ക്കെതരിരെ താക്കീതുമായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഇന്‍റലിജൻസ് വിഭാഗമാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്

govindapuram flex board interrupt marriage enquiry  flex board against interrupt marriage enquiry  കല്യാണം മുടക്കിയാല്‍ വീട്ടില്‍ക്കയറി തല്ലും  താക്കീതുമായി ഫ്ലക്‌സ് ബോര്‍ഡ്  പൊലീസ് ഇന്‍റലിജൻസ്  Police Intelligence  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  Kozhikode todays news  ഗോവിന്ദപുരം ചുണക്കുട്ടികള്‍  Govindapuram Chunakuttykal
'കല്യാണം മുടക്കിയാല്‍ വീട്ടില്‍ക്കയറി തല്ലും'; താക്കീതുമായി ഫ്ലക്‌സ് ബോര്‍ഡ്, പിന്നാലെ അന്വേഷണത്തിന് പൊലീസ്
author img

By

Published : Sep 5, 2022, 2:12 PM IST

Updated : Sep 5, 2022, 3:03 PM IST

കോഴിക്കോട്: വിവാഹം മുടക്കുന്നവരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പുമായി പൊതുനിരത്തിൽ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ച് പ്രദേശവാസികൾ. കോഴിക്കോട് നഗരത്തിലെ ഗോവിന്ദപുരം നിവാസികളുടേതാണ് ഈ 'താക്കീത് നീക്കം'. ചില ആളുകള്‍, വിവിധ വിഷയങ്ങള്‍ പ്രചരിപ്പിച്ച് പ്രദേശത്തെ വിവാഹങ്ങൾ നിരന്തരം മുടക്കുന്നതില്‍ രോഷംകൊണ്ടാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.

പോസ്റ്ററിലെ മുന്നറിയിപ്പ് ഇങ്ങനെയാണ്; ''കല്യാണം മുടക്കികളായ 'നാറി'കളുടെ ശ്രദ്ധയ്‌ക്ക്‌. നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്‌ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്‍റെ അച്ഛനായാലും തല്ലും എന്ന കാര്യത്തിൽ സംശയവും വേണ്ട. നിങ്ങൾക്കും വളർന്നുവരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക''.

ഗോവിന്ദപുരം ചുണക്കുട്ടികള്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. വിഷയം വലിയ പ്രശ്‌നത്തിന് വഴിയൊരുക്കാനുള്ള സാധ്യത മുന്നിൽകണ്ട് വിവാഹം മുടക്കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ് ഇന്‍റലിജൻസ് വിഭാഗം.

Last Updated : Sep 5, 2022, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.