കോഴിക്കോട്: കുറ്റ്യാടി കൂട്ടബലാത്സംഗത്തിന് (Kozhikode gangrape) ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കായക്കൊടി സ്വദേശി മർവിനാണ് അറസ്റ്റിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും (22) നേരത്തെ അറസ്റ്റിലായ രാഹുലും ചേർന്ന് പീഡിപ്പിച്ചു എന്നാണ് കേസ്.
READ MORE:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഈ മാസം 16 നും പീഡിപ്പിച്ചു ; കായക്കൊടി സംഭവത്തില്‍ പുതിയ കേസ്
ജാനകിക്കാട് കൂട്ടബലാത്സംഗ കേസ് പ്രതികളിൽ ഒരാളായ രാഹുലിനൊപ്പം മർവിൻ ഈ മാസം 16ന് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രണയം നടിച്ച് പെൺകുട്ടിയെ സുഹൃത്തും കൂട്ടുകാരും വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടില്‍ എത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇവർക്കെതിരെ പോക്സോ, കൂട്ടബലാത്സംഗം, ദലിതർക്കെതിരായ അതിക്രമം തടയൽ എന്നിവയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.