ETV Bharat / state

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാവുമെന്ന് കോഴിക്കോട് കലക്ടർ - kerala covid

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ

കൊവിഡ് നിയന്ത്രണങ്ങള്‍  കോഴിക്കോട് കൊവിഡ്  കൊവിഡ് വ്യാപനം  kozhikode covid cases  kerala covid  kozhikode covid updates
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാവുമെന്ന് കോഴിക്കോട് കലക്ടർ
author img

By

Published : Apr 28, 2021, 5:30 PM IST

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്ത പക്ഷം രോഗവ്യാപനം ഇനിയും രൂക്ഷമാവുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവുവിന്‍റെ മുന്നറിയിപ്പ്. ഇത് ജില്ലയുടെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്നും കലക്ടർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.

പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ, മത, സാമുദായിക പ്രവര്‍ത്തകരും യോജിച്ച് പ്രവര്‍ത്തിക്കണം. വാര്‍ഡുതല റാപ്പിഡ് റെസ്‌പോണ്‍സ് ടീം രോഗികളുടെ ചികിത്സാകാര്യത്തിലും നിരീക്ഷണത്തിലും ശ്രദ്ധപുലര്‍ത്തണം. ഓരോ ആര്‍.ആര്‍.ടിക്ക് കീഴിലും 20 പേരടങ്ങിയ സന്നദ്ധ സംഘം രൂപീകരിക്കണം. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നീരീക്ഷണത്തില്‍ പാര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ നിര്‍ബന്ധമായും ഡി.സി.സി.കളിലേക്കു മാറ്റണം. രോഗലക്ഷണമുള്ളവരെ എഫ്.എല്‍.ടി.സികളിലേക്ക് അയക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

Read Covid: കാസർകോട് അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി

അതിനിടെ പൊലീസും ജില്ലയിൽ നടപടികൾ ശക്തമാക്കി. രോഗം വ്യാപിക്കുന്ന പ്രദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കി വഴികളെല്ലാം അടച്ചു പൂട്ടി. നാലു പേരെ പരിശോധിക്കുമ്പോൾ ഒരാൾക്ക് രോഗം എന്ന പരിതാപകരമായി അവസ്ഥയിലാണ് കോഴിക്കോട് ജില്ല. സർക്കാർ ആശുപത്രികളിലെ കൊവിഡ് കിടക്കകളെല്ലാം നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. സ്വകാര്യ ആശുപത്രികളും വരും ദിവസങ്ങളിൽ ഇതേ അവസ്ഥയിലാകും എന്നാണ് കണക്കുകൂട്ടൽ. ഇന്നലെ ജില്ലയിൽ ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5000 കവിഞ്ഞിരുന്നു. 5015 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.