കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയില്‍. ചൊവ്വാഴ്‌ച നടന്ന വോട്ടെടുപ്പില്‍ ജില്ലയിലെ 78.42 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 2016 ഇത് 81.75 ആയിരുന്നു. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 73.85 ശതമാനമാണ് ഇവിടെ പോളിങ്. അതേ സമയം വീടുകളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 33,734 ആണ്. 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുക. ആവശ്യസേവന വിഭാഗത്തിൽപ്പെട്ട 4293 പേരും തപാൽ വോട്ട് രേഖപ്പെടുത്തി.
കൂടുതല്‍ വായനയ്‌ക്ക്; തെരഞ്ഞെടുപ്പ് പോളിങ്; കോഴിക്കോട് മുന്നിൽ, കുറവ് പോളിങ് പത്തനംതിട്ടയിൽ
ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും, വോട്ടുള്ളതുമായ 12,260 ജീവനക്കാർ ഫെസിലിറ്റേഷൻ സെന്‍ററിൽ വോട്ട് രേഖപ്പെടുത്തി. ഈ ജീവനക്കാരുടെ തപാൽ വോട്ട് തുടർന്നും സ്വീകരിക്കുമെന്നതിനാൽ അന്തിമ കണക്ക് ലഭ്യമായിട്ടില്ല. ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06605 പേരാണ് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്‌തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,273 പേരും (77.40 %) 13,19,416 സ്‌ത്രീ വോട്ടര്‍മാരില്‍ 10,47,316 പേരും (79.37 %) 51 ട്രാന്‍സ്‌ജന്‍ഡര്‍ വോട്ടര്‍മാരില്‍ 16 പേരും (31.37 %) സമ്മതിദാനാവകാശം വിനിയോഗിച്ചു.
മണ്ഡലം തിരിച്ചുള്ള അന്തിമ പോളിങ് ശതമാനം ( ബ്രാക്കറ്റിൽ 2016ലെ ശതമാനം)
1. വടകര : 79.33 (81.2)
ആകെ വോട്ട് - 1,67,406
പോള്‍ ചെയ്‌ത വോട്ട്- 1,32,818
2. കുറ്റ്യാടി : 81.30 (84.97)
ആകെ വോട്ട് - 2,02,211
പോള്‍ ചെയ്‌ത വോട്ട്- 1,64,404
3. നാദാപുരം : 78.85 (80.49)
ആകെ വോട്ട് - 2,16,141
പോള്‍ ചെയ്‌ത വോട്ട്- 1,70,433
4. കൊയിലാണ്ടി : 77.57 (81.21)
ആകെ വോട്ട് - 2,05,993
പോള്‍ ചെയ്‌ത വോട്ട്- 1,59,807
5. പേരാമ്പ്ര : 79.77 (84.89)
ആകെ വോട്ട് - 1,98,218
പോള്‍ ചെയ്‌ത വോട്ട്- 1,58,124
6. ബാലുശ്ശേരി : 78.18 (83.06)
ആകെ വോട്ട് - 2,24,239
പോള്‍ ചെയ്‌ത വോട്ട്- 1,75,326
7. എലത്തൂര്‍ : 78.08 (83.09)
ആകെ വോട്ട് - 2,03,267
പോള്‍ ചെയ്‌ത വോട്ട്- 1,58,728
8. കോഴിക്കോട് നോര്‍ത്ത് : 73.85 (77.82)
ആകെ വോട്ട് - 1,80,909
പോള്‍ ചെയ്‌ത വോട്ട് - 1,33,614
9. കോഴിക്കോട് സൗത്ത് : 74.25 (77.37)
ആകെ വോട്ട് - 1,57,275
പോള്‍ ചെയ്‌ത വോട്ട് - 1,16,779
10. ബേപ്പൂര്‍ : 77.97 (81.25)
ആകെ വോട്ട് - 2,08,059
പോള്‍ ചെയ്‌ത വോട്ട്- 1,62,244
11. കുന്ദമംഗലം : 81.55 (85.50)
ആകെ വോട്ട് - 2,31,284
പോള്‍ ചെയ്‌ത വോട്ട് - 1,88,619
12. കൊടുവള്ളി : 80.04 (81.49)
ആകെ വോട്ട് - 1,83,388
പോള്‍ ചെയ്‌ത വോട്ട് - 1,46,798
13. തിരുവമ്പാടി : 77.04 (80.42)
ആകെ വോട്ട് - 1,80,289
പോള്‍ ചെയ്‌ത വോട്ട്- 1,38,911
ജില്ലയിലെ ഒരു മണ്ഡലത്തിൽ പോലും വോട്ടിങ് ശതമാനം 2016ലേതിനെക്കാൻ കൂടിയില്ല.