ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര: സിലിയുടെ മൃതദേഹാവശിഷ്‌ടം പരിശോധിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്തും

സിലിയുടെ മൃതദേഹാവശിഷ്‌ടത്തിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കൂടത്തായ് കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.

kootathai follow  kootathai murder series updation  kootathai murder series  കൂടത്തായി കൊലപാതക പരമ്പര  സിലിയുടെ മൃതദേഹാവശിഷ്‌ടത്തിൽ സയനൈഡ്  Cyanide on Cili remains  kozhikode news  kerala news  കോഴിക്കോട് വാർത്തകൾ  കേരള വാർത്തകൾ
കൂടത്തായി കൊലപാതക പരമ്പര: സിലിയുടെ മൃതദേഹാവശിഷ്‌ടം പരിശോധിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്തും
author img

By

Published : Sep 1, 2022, 9:54 AM IST

കോഴിക്കോട്: കൂടത്തായി കേസിൽ സിലിയുടെ മൃതദേഹാവശിഷ്‌ടത്തിൽ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി അന്വേഷണ സംഘം ഇന്ന്(01.09.2022) രേഖപ്പെടുത്തും. സിലിയുടെ മൃതദേഹാവശിഷ്‌ടത്തിൽ വിഷാംശമുണ്ടെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. കൂടത്തായ് കൊലപാതക പരമ്പരയിലെ ആറിൽ അഞ്ച്‌ കൊലപാതകവും സയനൈഡ് ഉപയോഗിച്ചാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി, ആൽഫൈൻ എന്നിവരെ സയനൈഡ് നൽകിയും അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും ഒന്നാം പ്രതി ജോളി വധിച്ചെന്നാണ് കേസ്. കല്ലറ തുറന്ന് മൃതദേഹാവശിഷ്‌ടങ്ങളുടെ സാമ്പിളെടുത്ത് രാസപരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. ഇതിലാണ് ഹൈഡ്രജൻ സയനൈഡിന്‍റെ സാന്നിധ്യം വ്യക്തമായത്.

ഈ റിപ്പോർട്ട് തയ്യാറാക്കിയ ഫോറൻസിക് വിദഗ്‌ധരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഇക്കാര്യം സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്‌ണൻ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം അനുബന്ധ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

കൂടത്തായ് കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും കോടതി അടുത്തമാസം പതിനാറിന് വീണ്ടും പരിഗണിക്കും. കോഴിക്കോട് മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.