ETV Bharat / state

കൂടത്തായി കൊലപാതക പരമ്പര : റോയ് വധക്കേസിൽ സാക്ഷി വിസ്‌താരത്തിന് ഇന്ന് തുടക്കം - സാക്ഷി വിസ്‌താരം

2011ൽ നടന്ന കൂടത്തായി പൊന്നാമറ്റം റോയ് തോമസിന്‍റെ കൊലപാതകത്തിലാണ് ഇന്ന് സാക്ഷി വിസ്‌താരം തുടങ്ങുന്നത്

koodathai case  koodathai case witness examination in roy murder  witness examination in roy murder  witness examination in koodathai roy murder case  koodathai  koodathai roy murder case witness examniation  koodathai roy murder case updation  കൂടത്തായ് കൊലപാതക പരമ്പര  കൂടത്തായ് കൊലപാതകം  കൂടത്തായ് റോയ് വധക്കേസ്  റോയ് വധക്കേസിൽ സാക്ഷി വിസ്‌താരം  കൂടത്തായ് കൊലപാതകങ്ങൾ  കൂടത്തായ്  കൂടത്തായ് കൊലപാതകം അന്വേഷണം  സാക്ഷി വിസ്‌താരം  സാക്ഷി വിസ്‌താരം കൂടത്തായ്
കൂടത്തായ്
author img

By

Published : Mar 6, 2023, 10:31 AM IST

Updated : Mar 6, 2023, 10:56 AM IST

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ സാക്ഷി വിസ്‌താരം ഇന്ന് മുതൽ. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സൻ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഹാജരാവും. കൂടത്തായി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത് 2011ൽ ആണ്.

ശരീരത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പറഞ്ഞ് കോടഞ്ചേരി പൊലീസ് അന്ന് കേസ് ഫയൽ മടക്കി. എട്ട് വർഷത്തിന് ശേഷം റോയ് തോമസിന്‍റെ സഹോദരന്‍ റോജോ തോമസ് നൽകിയ പരാതിയിലാണ് കേസിൻ്റെ ചുരുളഴിഞ്ഞത്. വടകര റൂറല്‍ എസ് പി ആയിരുന്ന കെ ജി സൈമൺ ആണ് രഹസ്യാന്വേഷണത്തിലൂടെ കേസിൽ വഴിത്തിരിവുണ്ടാക്കിയത്.

തുടർന്ന് റോയ് തോമസിന്‍റെ ഭാര്യ ജോളിയടക്കം നാല് പ്രതികൾ അറസ്റ്റിലായിരുന്നു. റോയിയുടെ മുന്‍ഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം എത്തി നിന്നത് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളിലാണ്. തുടർന്ന് റൂറല്‍ എസ് പി, ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആര്‍ ഹരിദാസിനെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കാൻ ചുമതലയേൽപ്പിച്ചു. അന്വേഷണത്തിനൊടുവിൽ റോയ് തോമസ് അടക്കമുള്ള ആറുപേരുടേയും മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.

എല്ലാത്തിനും പിന്നില്‍ ജോളിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. റോയ് തോമസിന്‍റെ കൊലപാതകത്തില്‍ പ്രോസിക്യൂഷന്‍റെ പട്ടികയില്‍ ഉള്ളത് 255 സാക്ഷികളാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്‌ണനും പ്രതികള്‍ക്കായി ബി എ ആളൂരും ഷഹീര്‍സിംഗും ഹാജരാകും.

അതിനിടെ പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്‌ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് വന്നിരുന്നു. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്‌ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്ക്‌ അയച്ചത്.

കൊലപാതക പരമ്പര ആസൂത്രിതം : 2002 മുതൽ 2016 വരെ കൃത്യമായ കണക്കുകൂട്ടലോടെയായിരുന്നു ജോളി കൊലപാതകങ്ങൾ ആസൂത്രണം ചെയ്‌തത്. റിട്ടയേർഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായ് പൊന്നാമറ്റം ടോം തോമസ് 66, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് 57, ഇവരുടെ മകനും ജോളിയുടെ ഭർത്താവുമായിരുന്ന റോയ്‌ തോമസ് 40, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ 68 , ടോം തോമസിന്‍റെ സഹോദരൻ സ്കറിയയുടെ മകൻ ഷാജുവിന്‍റെ ഭാര്യ സിലി 44 ഇവരുടെ 2 വസുള്ള മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്.

ഭാര്യ മരിച്ച് ഒരു വർഷത്തിനിടെ ഷാജു ജോളിയെ വിവാഹം കഴിച്ചു. ജോളിയിൽ നിന്നും വിവാഹമോചനം തേടി ഷാജു രംഗത്തെത്തിയിരുന്നു. അതിനിടെ 2020 ഫെബ്രുവരി 27ന് ജോളി ജോസഫ് ജയിലിൽ വച്ച് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു.

Last Updated : Mar 6, 2023, 10:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.