ETV Bharat / state

കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളില്‍ വിദ്യാർഥികൾ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക് - വിദ്യാർഥികൾ ഏറ്റുമുട്ടി

സൃഹുത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് അങ്ങാടിയിലെ സംഘർഷത്തിൽ കലാശിച്ചത്.

Kodancherry St Joseph Higher Secondary School Students clash  students fight in road  കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾ സംഘർഷം  വിദ്യാർഥികൾ ഏറ്റുമുട്ടി  വിദ്യാർഥികൾ തമ്മിൽ സംഘർഷം
കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്
author img

By

Published : Jun 23, 2022, 1:15 PM IST

കോഴിക്കോട്: കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി ഹൈസ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. പത്താം ക്ലാസ് വിദ്യാർഥികളായ നടുപ്പറമ്പ് സ്വദേശി അഭിജിത്, എടപ്പാറ സ്വദേശി സച്ചിൻ, നടുപ്പറമ്പ് സ്വദേശി തന്നെയായ അഭിജിത്, പ്ലസ് വൺ വിദ്യാർഥിയായ നെല്ലിപ്പൊയിൽ ചാത്തൻകോട്ടിൽ ഡോനറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി; നാല് പേർക്ക് പരിക്ക്

കഴിഞ്ഞ തിങ്കളാഴ്‌ച പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് പത്താം ക്ലാസ് വിദ്യാർഥിയെ മർദിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ബുധനാഴ്‌ച സ്‌കൂളിന് സമീപത്തെ റോഡിൽ വച്ച് വീണ്ടും സംഘർഷമുണ്ടായത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ കോടഞ്ചേരി പൊലീസിന് പരാതി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.