ETV Bharat / state

കോടഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌തത് സ്ത്രീധന പീഡനം മൂലമെന്ന് രക്ഷിതാക്കൾ

author img

By

Published : Jun 25, 2022, 6:28 PM IST

കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി കിഴക്കെതിൽ അബ്‌ദുൽ സലാം-സുലൈഖ ദമ്പതികളുടെ മൂത്ത മകൾ അഫ്‌സത്തിന്‍റെ മരണത്തിലാണ് രക്ഷിതാക്കൾ പരാതിയുമായെത്തിയത്

kozhikode Kodancherry dowry harassment  Kodancherry woman committed suicide due to dowry harassment  കോടഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവം  കോടഞ്ചേരി യുവതിയുടെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് ബന്ധുക്കൾ  Kodancherry dowry harassment suicide  കോഴിക്കോട് അഫ്‌സത്ത് ആത്മഹത്യ  Kozhikode Afzath suicide  കോടഞ്ചേരി സ്ത്രീധന പീഡനം
കോടഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവം; സ്ത്രീധന പീഡനം മൂലമെന്ന് രക്ഷിതാക്കൾ

കോഴിക്കോട് : യുവതി ഭർത്താവിന്‍റെ വീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവം സ്ത്രീധന പീഡനം മൂലമെന്ന് മാതാപിതാക്കൾ. കോടഞ്ചേരി പഞ്ചായത്തിലെ മുറമ്പാത്തി കിഴക്കെതിൽ അബ്‌ദുൽ സലാം-സുലൈഖ ദമ്പതികളുടെ മൂത്ത മകൾ അഫ്‌സത്തിന്‍റെ മരണത്തിലാണ് രക്ഷിതാക്കൾ പരാതിയുമായെത്തിയത്.

ഇക്കഴിഞ്ഞ ജൂൺ 20നാണ് ഭർതൃവീടായ തിരുവമ്പാടി പുല്ലൂരാംപാറ കളക്കണ്ടതിൽ ഷിഹാബുദീന്‍റെ വീട്ടിൽ അഫ്‌സത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ ഭർതൃ വീട്ടുകാർ സ്ത്രീധനത്തിൻ്റെ പേരിൽ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

2020 നവംബർ അഞ്ചിനായിരുന്നു ഓട്ടോ ഡ്രൈവറായ ഷിഹാബുദീന്‍റെയും അഫ്‌സത്തിന്‍റെയും വിവാഹം നടന്നത്. ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ വലിയ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ഇവർ പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസംതന്നെ വീടിന്‍റെ ലോൺ ആവശ്യത്തിന് ആറ് പവൻ വിറ്റെന്നും ഭർത്താവിന്‍റെ മാതാവ് സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു.

ഭർത്താവിൻ്റെ പീഡനം സഹിക്കാനാവാതെ 25,000 രൂപ കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് നൽകിയാണ് ബൈക്ക് വാങ്ങി നൽകിയത്. സംഭവത്തിൽ പൊലീസ്, മനുഷ്യാവകാശ കമ്മിഷൻ, വനിത കമ്മിഷൻ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. മകളുടെ മരണത്തിന് ഉത്തരവാദിയായവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.