കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. കോഴിക്കോട് കക്കോടി മാലൂര്‍ കുന്നിലെ 25 ലക്ഷം വിലവരുന്ന വീടും പറമ്പുമാണ് പിടിച്ചെടുത്തത്. 2002ലെ അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് നടപടി. അഴീക്കോട് സ്കൂളിൽ പ്ലസ്‌ടു അനുവദിക്കുന്നതിന് കെ എം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.
Also Read: അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
ഈ പണം ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങാന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്നാണ് ഇഡിയുടെ വാര്‍ത്താക്കുറിപ്പിലുള്ളത്. 2020ല്‍ ഇഡിയുടെ കണ്ണൂരിലെ അഴിമതി വിരുദ്ധ വിഭാഗമാണ് ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഷാജി കൈക്കൂലി വാങ്ങിയെന്നും ഈ കാലയളവില്‍ തന്നെയാണ് ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങിയതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു കെ.എം ഷാജി.
-
ED has provisionally attached assets worth Rs. 25 lakh of Asha Shaji, W/o. K. M. Shaji, (Ex-MLA), Azhikode Constituency, Kannur, Kerala, under PMLA, 2002 in a corruption case.
— ED (@dir_ed) April 12, 2022 " class="align-text-top noRightClick twitterSection" data="
">ED has provisionally attached assets worth Rs. 25 lakh of Asha Shaji, W/o. K. M. Shaji, (Ex-MLA), Azhikode Constituency, Kannur, Kerala, under PMLA, 2002 in a corruption case.
— ED (@dir_ed) April 12, 2022ED has provisionally attached assets worth Rs. 25 lakh of Asha Shaji, W/o. K. M. Shaji, (Ex-MLA), Azhikode Constituency, Kannur, Kerala, under PMLA, 2002 in a corruption case.
— ED (@dir_ed) April 12, 2022