ETV Bharat / state

വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി - കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനക്കേസ്

കണ്ണൂരിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ വിജിലൻസ് എതിർ സത്യവാങ്മൂലം നൽകും.

shaji case  km shaji azheekode school bribery case updation  km shaji case investigation  km shaji school bribery case investigation  km shaji azheekode school bribery case  കെ എം ഷാജി കോഴക്കേസ്  പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് കെ എം ഷാജി  കെ എം ഷാജി ഹർജിയിൽ വിജിലൻസ് എതിർ സത്യവാങ്ങ്മൂലം  മുൻ എംഎൽഎ കെ എം ഷാജി  കെ എം ഷാജി സമർപ്പിച്ച ഹർജി  കെഎം ഷാജി കേസ് വിജിലൻസ് വാദം  കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനക്കേസ്  അഴീക്കോട് സ്‌കൂൾ കോഴ കേസ് കെ എം ഷാജി
വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി
author img

By

Published : Oct 10, 2022, 11:18 AM IST

കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി സമർപ്പിച്ച ഹർജിയിൽ വിജിലൻസ് എതിർ സത്യവാങ്മൂലം നൽകും. കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വിജിലൻസ് വാദം. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്.

പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത്‌ സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണം.

അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്‌ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടി. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്.

Also read: പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം; കെ എം ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.