കോഴിക്കോട് : വിശ്വാസവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരുതരത്തിലും വിശ്വാസത്തെ രാഷ്ട്രീയവത്ക്കാരിക്കാൻ പാടില്ല. മതേതര ജനാധിപത്യ പാർട്ടിക്ക് അത്തരം നിലപാട് സ്വീകരിക്കാൻ കഴിയില്ല. ഇതാണ് ജവർലാൽ നെഹ്റു സ്വീകരിച്ച മാർഗം. കോൺഗ്രസ് ഇപ്പോഴും ഇതേ മാർഗമാണ് പിന്തുടരുന്നത്. കോൺഗ്രസ് എന്നും വിശ്വസികൾക്കൊപ്പം ആണെന്നും വിശ്വാസ സംരക്ഷണത്തിന് കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുകയെന്നത് ജനങ്ങളുടെ അഭിലാഷമാണെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ദേശീയ തലത്തിൽ കോൺഗ്രസ് വൻ വിജയം നേടും. തിരുവനന്തപുരത്ത് മുൻകാലങ്ങളേക്കാൾ മികച്ച ലീഡ് നേടി ശശി തരൂർ വിജയിക്കും. വോട്ടിങ് യന്ത്രങ്ങളുടെ തകരാർ ഈ തെരഞ്ഞെടുപ്പിൽ കൂടുതലായി കാണപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ ജാഗ്രത വേണ്ടതായിരുന്നെന്നും സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.