ETV Bharat / state

ടിപി ചന്ദ്രശേഖരന്‍റെ മൊബൈല്‍ നമ്പര്‍ ഇനി മുതല്‍ കെകെ രമയുടെ ഔദ്യോഗിക നമ്പര്‍ - kk rema mla

ജനങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ നമ്പര്‍ സൂക്ഷിക്കുന്നുണ്ടാവും. ആ നമ്പറിലേക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും വിളിക്കാമെന്നും കെകെ രമ.

KK RAMA  ടിപി ചന്ദ്രശേഖരന്‍  കെകെ രമ  കെകെ രമയുടെ ഔദ്യോഗിക നമ്പര്‍  വടകര എംഎല്‍എ  ടിപി ചന്ദ്രശേഖരന്‍ വധക്കേസ്‌  ടിപി ചന്ദ്രശേഖരന്‍ മരിച്ചിട്ട് 9 വര്‍ഷം  നിയമസഭ തെരഞ്ഞെടുപ്പ്  tp chandrashekharan  offcial number  kk rema mla  kozhikode
ടിപി ചന്ദ്രശേഖരന്‍റെ മൊബൈല്‍ നമ്പര്‍ ഇനി മുതല്‍ കെകെ രമയുടെ ഔദ്യോഗിക നമ്പര്‍
author img

By

Published : Jun 29, 2021, 9:59 PM IST

കോഴിക്കോട് : 2012 മെയ്‌ നാലിന് രാത്രി 10.10 ന് നിശ്ചലമായ സഖാവ്‌ ടിപി ചന്ദ്രശേഖരന്‍റെ ഫോണ്‍ നമ്പര്‍ ഇനി മുതല്‍ വടകര എംഎല്‍എ കെകെ രമയുടെ ഔദ്യോഗിക നമ്പര്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന 9447933040 എന്ന മൊബൈല്‍ നമ്പര്‍ തിരികെ വീണ്ടും ചലനാത്മകമാകുമ്പോള്‍ സഹായങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും മണിമുഴങ്ങും.

ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ് ഇക്കാര്യം കെകെ രമ അറിയിച്ചത്. ജനങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്‍റെ നമ്പര്‍ സൂക്ഷിക്കുന്നുണ്ടാവും. ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ആ നമ്പറിലേക്ക് എംഎല്‍എയെ വിളിക്കാം. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ ഇടപെടല്‍ നടത്തുമെന്നും രമ പറഞ്ഞു.

'2012 മെയ്‌ നാല്‌ വരെ പലതരം ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന സഖാവ്‌ ടിപിയെ ഈ നാടിന്‍റെ ജനത കേട്ട ആ നമ്പറില്‍ നമുക്ക് പരസ്‌പരം കേള്‍ക്കാം' എന്നാണ് രമ ഫേസ്‌ബുക്കില്‍ കുറിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എയായി ചുമതലയേറ്റ് രണ്ട് മാസം പിന്നിടുമ്പോള്‍ മണ്ഡലത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് രമ പറഞ്ഞു. വടകര പാര്‍ക്ക് റോഡില്‍ എംഎല്‍എയുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. 0496-2512020 എന്നതാണ് ഓഫിസ് നമ്പര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.