ETV Bharat / state

സ്‌കൂൾ കലോത്സവത്തിനായി ഒരുങ്ങി കോഴിക്കോട്; ഇനി കലയുടെ പോരാട്ട ദിനങ്ങൾ - മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ഇനി വേണ്ടത് എല്ലാവരുടെയും സഹകരണമാണെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മന്ത്രി വി ശിവൻകുട്ടി  കലോത്സവ വാർത്തസമ്മേളനം  കോഴിക്കോട് വാർത്തകൾ  കലോത്സവത്തിൻ്റെ ഭക്ഷണപന്തൽ  കലോത്സവ സ്വർണക്കപ്പ്  കലോത്സവ വാർത്തകൾ  Kozhikode is all set for kerala school kalolsavam  kerala school kalolsavam  kerala school kalolsavam news  kozhikode news  malayalam news  kerala news  golden trophy of kalolsavam  മുഖ്യമന്ത്രി പിണറായി വിജയൻ
സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ സമ്പൂർണം
author img

By

Published : Jan 2, 2023, 4:40 PM IST

Updated : Jan 2, 2023, 7:29 PM IST

മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10ന് കലോത്സവം ഉദ്‌ഘാടനം ചെയ്യും. സിനിമാതാരം ആശ ശരത് വിശിഷ്‌ടാതിഥിയായിരിക്കും. മത്സരം നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ പ്രോഗ്രാം കമ്മിറ്റി ആരംഭിച്ചു.

കലോത്സവത്തിൻ്റെ രജിസ്‌ട്രേഷൻ ഇന്ന് രാവിലെ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള വാഹനം പാലക്കാട് നിന്നും പുറപ്പെട്ടു കഴിഞ്ഞു. കലോത്സവത്തിൻ്റെ ഭക്ഷണപന്തൽ സജ്ജമാണ്. കലോത്സവ ഭക്ഷണ പന്തലിൻ്റെ ഉദ്‌ഘാടനം വൈകീട്ട് മന്ത്രി വീണ ജോർജ് നിർവഹിക്കും.

പരാതിയില്ലാത്തതും പരിഭവവുമില്ലാത്ത മേള നടത്താൻ എല്ലാവരുടെയും സഹകരണം വേണമെന്ന് മന്ത്രി അഭ്യർഥിച്ചു. 239 ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. കാലത്തിൻ്റെ മാറ്റത്തിന് അനുസരിച്ച് പഠനം നടത്തിയ ശേഷം മാനുവൽ പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

Last Updated : Jan 2, 2023, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.