കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനായി വാർഡുകൾ ഒരുങ്ങുകയാണ്. സ്ഥാനാർഥി നിർണയം പൂർത്തിയായില്ലെങ്കിലും മലയോരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരസ്യ ബോർഡുകൾ ഉയർന്നു കഴിഞ്ഞു. നിയന്ത്രണമുണ്ടെങ്കിലും ഫ്ലക്‌സ് ബോർഡുകളും ഉയർന്നിട്ടുണ്ട്. കൊവിഡ് കാല തെരഞ്ഞെടുപ്പായതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് പ്രചാരണങ്ങൾ. ആൾക്കൂട്ട പ്രചാരണങ്ങൾക്കും അണികൾ സംഘമായി വീടുകൾ കയറുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വാർഡുകളുടെ മുക്കിലും മൂലയിലും പരമാവധി പരസ്യ ബോർഡുകൾ പ്രദർശിപ്പിക്കാനാണ് മുന്നണികളുടെ ശ്രമം. മാസ്‌ക് നിർബന്ധമായതിനാൽ ചിരിയുമായി വോട്ടഭ്യർഥിക്കുന്നതും അസാധ്യം. അതിനാൽ സ്ഥാനാർഥികൾക്ക് നിറപുഞ്ചിരിയുമായി നിൽക്കാൻ പരസ്യ ബോർഡുകൾ മാത്രമാണ് ഏകമാർഗം.
പരസ്യ ബോർഡുകളുയർന്നു; പ്രചാരണങ്ങൾക്ക് തയ്യാറായി മലയോരം
കൊവിഡ് കാല തെരഞ്ഞെടുപ്പായതിനാൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണങ്ങൾ.