കോഴിക്കോട്: കായക്കൊടി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം ഒപി ഷിജിലിനെ നറുക്കെടുപ്പിലൂടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കായക്കൊടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നാണ് ഒപി ഷിജില്‍ വിജയിച്ചത്. ആകെ 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍ഡിഎഫ്-8, യുഡിഎഫ്-7, മുസ്ലീം ലീഗ്-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. പൂളക്കണ്ടി വാര്‍ഡില്‍ നിന്ന് വിജയിച്ച ലീഗ് വിമതന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കക്ഷിനില 8-8 എന്ന നിലയിലായി. തുടര്‍ന്നാണ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അംഗം ഒപി ഷിജിലിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
കായക്കൊടി ഗ്രാമപഞ്ചായത്തില്‍ ഒപി ഷിജില്‍ പ്രസിഡന്‍റ് - local body election
എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനില തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്