ETV Bharat / state

കശ്‌മീരിന്‍റെ പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കം: ശ്രീധരൻ പിള്ള

കോഴിക്കോട് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള

ശ്രീധരൻ പിള്ള
author img

By

Published : Aug 6, 2019, 8:33 PM IST

കോഴിക്കോട്: കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌ത നടപടി രാജ്യം മുഴുവൻ സ്വീകരിച്ചപ്പോൾ കേരളത്തിൽ മാത്രം ആസൂത്രിതമായ പ്രതിഷേധങ്ങൾ അരങ്ങേറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. വിഷയം മതത്തിന്‍റെ അടിസ്ഥാനത്തിൽ പ്രശ്‌നമാക്കി മാറ്റാനാണ് കേരളത്തിൽ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളെ വിഭജിച്ച് മുതലെടുപ്പ് നടത്തുന്നതിനാണ് ഇന്നലെ മലപ്പുറം കേന്ദ്രീകരിച്ച് വലിയ പ്രതിഷേധങ്ങൾ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ആത്മാവിനെ പണയപ്പെടുത്തിയുള്ള കമ്മ്യൂണിസ്റ്റ് പോക്കാണ്. സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാർ ഇതേക്കുറിച്ച് ചിന്തിക്കണമെന്നും ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.

Intro:കാശ്മീരിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് ശ്രീധരൻ പിള്ള

Body:കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടി രാജ്യം മുഴുവൻ സ്വീകരിച്ചപ്പോൾ കേരളത്തിൽ മാത്രം ആസൂത്രിതമായ പ്രതിക്ഷേധങ്ങൾ അരങ്ങേറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള. കേരളത്തിലെ എൽഡിഎഫും, യുഡിഎഫും വിഷയം മതത്തിന്റെ അടിസ്ഥാനത്തിലെ പ്രശ്നമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളെ വിഭജിച്ച് മുതലെടുപ്പ് നടത്തുന്നതിനാണ് ഇന്നലെ മലപ്പുറം ഫോക്കസ് ചെയ്ത് വലിയ പ്രതിക്ഷേധങ്ങൾ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് ആത്മാവിനെ പണയപ്പെടുത്തിയുള്ള കമ്മ്യൂണിസ്റ്റ് പോക്കാണ്. സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാർ ഇതേക്കുറിച്ച് ചിതിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

byte

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.