ETV Bharat / state

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും - കസ്റ്റംസ് ഓഫീസ്

സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് മൊഴി നല്‍കിയിരുന്നു.

karipur gold smuggling case  gold smuggling case  customs office kochi  customs  customs office  സ്വര്‍ണക്കടത്ത് കേസ്  കരിപ്പൂര്‍ സ്വര്‍ണക്കടത്ത്  കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്  കൊച്ചി കസ്റ്റംസ് ഓഫീസ്  കസ്റ്റംസ് ഓഫീസ്  മുഹമ്മദ് ഷാഫി കരിപ്പൂര്‍ സ്വര്‍ണക്കടത്ത്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
author img

By

Published : Jul 8, 2021, 10:14 AM IST

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന്(ജൂലൈ 8) കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകും. ഇന്നലെ(ജൂലൈ 7) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നല്‍കിയ വിശദീകരണം.

മുഹമ്മദ് ഷെഫീഖിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അര്‍ജുന്‍ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്‍റെ മൊഴി. അര്‍ജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ കഴിയുകയാണ് ഷാഫി.

സ്വര്‍ണക്കടത്ത്, കവര്‍ച്ച സംഘങ്ങള്‍ക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ആദ്യ റിമാൻഡ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. അതിന് മുന്‍പ് ഒരിക്കല്‍ക്കൂടി അര്‍ജുനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

Also Read: കരിപ്പൂർ സ്വർണക്കടത്ത് കേസ്; മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.