ETV Bharat / state

കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചംവീട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നു - മലപ്പുറം എംഎസ്‌പി

ബറ്റാലിയന്‍ ഹെഡ്ക്വാട്ടേഴ്‌സ്, കോഴിക്കോട് റൂറല്‍ ജില്ലയിലെ, വളയം അച്ചംവീട്ടിലെ പൊലീസ് ബാരക്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.

Police news Kozhikode nadapuram  KAP 6th Battalion  കെഎപി ആറാം ബറ്റാലിയന്‍  കേരളാ പൊലീസ്  മലപ്പുറം എംഎസ്‌പി  malappuram MSP
കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചംവീട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നു
author img

By

Published : May 19, 2021, 9:34 PM IST

കോഴിക്കോട്: കേരള സർക്കാർ പുതുതായി പ്രഖ്യാപിച്ച കെഎപി ആറാം ബറ്റാലിയന്‍റെ പ്രവര്‍ത്തനം വളയം അച്ചംവീട്ടിൽ പ്രവർത്തനം തുടങ്ങുന്നു. ബറ്റാലിയന്‍ ഹെഡ്ക്വാട്ടേഴ്‌സ് കോഴിക്കോട് റൂറല്‍ ജില്ലയിലെ വളയം അച്ചംവീട്ടിലെ പൊലീസ് ബാരക്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താനിമുക്ക് -കല്ലുനിര റോഡില്‍ അച്ചംവീട്ടില്‍ പൊലീസിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കെഎപി ആറാം ബറ്റാലിയന്‍ വളയം അച്ചംവീട്ടില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

Also Read:ETV BHARAT EXCLUSIVE: 100 രൂപയ്ക്ക് കൊവിഡ് വാക്‌സിൻ ടോക്കൺ, കൊല്ലത്ത് വാക്‌സിനേഷനില്‍ വൻ തിരിമറി

ആറ് വര്‍ഷം മുമ്പ് കേരള പൊലീസിന് വേണ്ടി ആധുനിക സൗകര്യങ്ങളോടെ പണിതീര്‍ത്ത രണ്ട് നില കെട്ടിടത്തിലാണ് ബറ്റാലിയന്‍റെ ഹെഡ്ക്വാട്ടേഴ്‌സ് കെട്ടിടം പ്രവര്‍ത്തിക്കുക. ഇതിനായുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. മലപ്പുറം എസ്‌പി എസ്.സുജിത്ത് ദാസ് (മലപ്പുറം എംഎസ്‌പി കമാന്‍ഡന്‍റ് ), അസി.കമാന്‍ഡന്‍റ് എസ്. ദേവകിദാസ്, ഇന്‍സ്‌പെക്ടര്‍ എം.കെ. ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘം വളയത്തെത്തി നിര്‍ദ്ദിഷ്ട കെട്ടിടം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഒരു ഇന്‍സ്‌പെക്ടര്‍, രണ്ട് എസ്‌ഐമാര്‍, 100 പൊലീസുകാരുമാണ് ആദ്യ ഘട്ടത്തില്‍ ക്യാമ്പില്‍ ഉണ്ടാവുക. ബറ്റാലിയനിലെ 300 ഓളം പോലീസുകാര്‍ക്ക് പരിശീലന സൗകര്യവും വളയത്തെ ക്യാമ്പില്‍ ഒരുക്കും. കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് വേണ്ടിയാണ് ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.