കോഴിക്കോട് : ലോക മുസ്‌ലിം പണ്ഡിതർക്കുള്ള അന്താരാഷ്ട്ര മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്‌കാരത്തിന് അർഹനയായി ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ (Kanthapuram A.P Aboobacker Musliyar). ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്‌ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് സമ്മാനിച്ചു. മലേഷ്യൻ ഇസ്‌ലാമിക് ഫൗണ്ടേഷൻ മുൻ സെക്രട്ടറി ജനറൽ അബ്‌ദുൽ മുനീർ യാക്കൂബും അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹനായി.
പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുഖ്‌താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ലോക സമാധാനത്തിനും സൗഹാർദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്‌തരായ മുസ്‌ലിം പണ്ഡിതർക്ക് നൽകി വരുന്നതാണ് ഈ ബഹുമതി. 2008 മുതൽ ആരംഭിച്ച ഈ അവാർഡ് എല്ലാ ഹിജ്റ വർഷത്തിന്‍റെയും തുടക്കത്തിലാണ് നൽകിവരുന്നത്.
-
Tahniah diucapkan kepada YBhg. Datuk Dr. Abdul Monir bin Yaacob, mantan Ketua Pengarah Institut Kefahaman Islam Malaysia (IKIM) sebagai Tokoh Kebangsaan Ma'al Hijrah 1445H/2023M manakala Al-Allamah Sheikh Abu Bakr Ahmad, Grand Mufti India sebagai Tokoh Antarabangsa. pic.twitter.com/EkgiEUicGg
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023 " class="align-text-top noRightClick twitterSection" data="
">Tahniah diucapkan kepada YBhg. Datuk Dr. Abdul Monir bin Yaacob, mantan Ketua Pengarah Institut Kefahaman Islam Malaysia (IKIM) sebagai Tokoh Kebangsaan Ma'al Hijrah 1445H/2023M manakala Al-Allamah Sheikh Abu Bakr Ahmad, Grand Mufti India sebagai Tokoh Antarabangsa. pic.twitter.com/EkgiEUicGg
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023Tahniah diucapkan kepada YBhg. Datuk Dr. Abdul Monir bin Yaacob, mantan Ketua Pengarah Institut Kefahaman Islam Malaysia (IKIM) sebagai Tokoh Kebangsaan Ma'al Hijrah 1445H/2023M manakala Al-Allamah Sheikh Abu Bakr Ahmad, Grand Mufti India sebagai Tokoh Antarabangsa. pic.twitter.com/EkgiEUicGg
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023
സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്‌തഫ അൽ സുഹൈലി (Wahbah Mustafa al-Zuhayli), അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്‌മദ് മുഹമ്മദ് അൽ ത്വയ്യിബ് (Ahmed el-Tayeb), മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുൽ കരീം അൽ ഈസ (Muhammad bin Abdul Karim Issa) തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രധാനികൾ.
സ്വദേശത്തും വിദേശത്തുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിന്‍റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുക, വ്യത്യസ്ഥ മതക്കാർക്കിടയിൽ ഊഷമളമായ സൗഹാർദം ഊട്ടിയുറപ്പിക്കുക എന്നീ വിഷയങ്ങളിലെ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്യമുള്ള കാന്തപുരം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
-
Syukur ke hadrat Allah, Majlis Sambutan Ma’al Hijrah Peringkat Kebangsaan Tahun 1445H / 2023M telah dilaksanakan dengan jayanya di Pusat Dagangan Dunia Kuala Lumpur (WTC).
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023 " class="align-text-top noRightClick twitterSection" data="
Semoga Allah memberkati negara kita.#MenteriAgama #KerajaanPerpaduan#MalaysiaMadani#PelanAlFalah pic.twitter.com/JcJlQUikI4
">Syukur ke hadrat Allah, Majlis Sambutan Ma’al Hijrah Peringkat Kebangsaan Tahun 1445H / 2023M telah dilaksanakan dengan jayanya di Pusat Dagangan Dunia Kuala Lumpur (WTC).
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023
Semoga Allah memberkati negara kita.#MenteriAgama #KerajaanPerpaduan#MalaysiaMadani#PelanAlFalah pic.twitter.com/JcJlQUikI4Syukur ke hadrat Allah, Majlis Sambutan Ma’al Hijrah Peringkat Kebangsaan Tahun 1445H / 2023M telah dilaksanakan dengan jayanya di Pusat Dagangan Dunia Kuala Lumpur (WTC).
— Dato’ Setia Dr.Na’im (@DSDrNaim) July 19, 2023
Semoga Allah memberkati negara kita.#MenteriAgama #KerajaanPerpaduan#MalaysiaMadani#PelanAlFalah pic.twitter.com/JcJlQUikI4
ഇസ്‌ലാമിക അധ്യാപനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഈ കാലത്ത് യഥാർഥ വസ്‌തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്‍റെ ശിഷ്യൻമാർക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു എന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തി. ഹിജ്റ പുരസ്‌കാരത്തിന് തന്നെ തെരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ഇത് പ്രചോദനമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം അഞ്ചു ദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്‌ചയാണ് (ജൂലൈ 17) കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.