കോഴിക്കോട്: ആനപ്രേമികളുടെ കൂട്ടായ്‌മയായ ആനപ്പട കളിപ്പുരയിൽ 'ശ്രീദേവി'ക്ക് ആനയൂട്ട് നടത്തി. വർഷങ്ങളായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന ആനയാണ് ശ്രീദേവി. കർക്കിടക ആരോഗ്യ പരിരക്ഷക്ക് വേണ്ടിയുള്ള ധാന്യങ്ങളും ആയുർവേദ മരുന്നുകളും 'ശ്രീദേവി'ക്ക് നൽകി.
സഹജീവി സ്നേഹം എന്ന ആശയത്തിൽ നിന്ന് അഞ്ച് വർഷങ്ങൾക്കപ്പുറം രൂപം കൊണ്ട ആനപ്പട ഇതിനോടകം തന്നെ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മഹാമാരി കാലത്തും പ്രളയ കാലത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കൂട്ടായ്‌മ കൂടിയാണ് ആനപ്പട.
ALSO READ: 25 വർഷമായുള്ള പാപ്പാൻ വിടവാങ്ങി ; ആനയുടെ വൈകാരിക യാത്രാമൊഴി