ETV Bharat / state

കോഴിക്കോട് നഗരത്തില്‍ 'കാലന്‍' ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ് - കോഴിക്കോട് നഗരത്തില്‍ കാലന്‍ എത്തി

കോഴിക്കോടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പുതിയസ്റ്റാന്‍റിലാണ് 'കാലന്‍' ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

Kalan landed in Kozhikode city to catch those violating the covid protocol.  കോഴിക്കോട് നഗരത്തില്‍ കാലന്‍ എത്തി  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട് നഗരത്തില്‍ കാലന്‍ എത്തി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി
author img

By

Published : Apr 24, 2021, 6:33 PM IST

കോഴിക്കോട് : കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കോഴിക്കോട് നഗരത്തില്‍ 'കാലന്‍' ഇറങ്ങി. കോഴിക്കോടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പുതിയസ്റ്റാന്‍റിലാണ് 'കാലന്‍' ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് പ്രതിരോധ ബോധവത്കരണത്തിനായി കോട്ടൂളി യുവധാര ക്ലബ്ബാണ് 'കാലനെ' അവതരിപ്പിച്ചത്.

വേഷഭൂഷാധികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കാലനെത്തിയത്. മുഖത്ത് മാസ്‌ക്കും, കൈയില്‍ ഗ്ലൗസും, സാനിറ്റൈസറുമായാണ് 'കാലന്‍' കോഴിക്കോട് നഗരം ചുറ്റിയത്. വരവിന്‍റെ ഉദ്ദേശവും അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കൊവിഡിന്‍റെ രൂപത്തില്‍ യഥാര്‍ഥ 'കാലനായി' വരുമെന്നായിരുന്നു മുന്നറിയിപ്പ്.

കോഴിക്കോട് നഗരത്തില്‍ കാലന്‍ എത്തി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി

Also read: ജില്ല ലോക്ക് ഡൗണിന് സമാനം; പൂര്‍ണമായി സഹകരിച്ച് ജനം

സാമൂഹിക അകലം കൃത്യമായി പാലിക്കാനും, ശരിയായി മാസ്‌ക്ക് ധരിക്കാനും, ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കാനും 'കാലന്‍' നിര്‍ദേശിച്ചു. മാസ്‌ക്ക് അശ്രദ്ധമായി ധരിച്ച ഒരാളുടെ കഴുത്തില്‍ കയറിട്ട് പൊതുജനത്തിന് വേറിട്ടൊരു സന്ദേശവും നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.