ETV Bharat / state

'സിപിഎം-മുസ്ലിം ലീഗ്-എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പങ്ക്' ; രാമനാട്ടുകര വിഷയത്തില്‍ കെ സുരേന്ദ്രന്‍ - ക്യു ബ്രാഞ്ച്

രാമനാട്ടുകര സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ.

K Surendran  കെ സുരേന്ദ്രൻ  രാമനാട്ടുകര വിഷയം  Police  ആഭ്യന്തര വകുപ്പ്  ആഭ്യന്തര മന്ത്രി  ക്യു ബ്രാഞ്ച്  രാമനാട്ടുകര അപകടം
കേരളം കള്ളക്കടത്ത്- അധോലോക മാഫിയകളുടെ താവളമായി മാറുന്നു; കെ സുരേന്ദ്രൻ
author img

By

Published : Jun 22, 2021, 5:28 PM IST

കോഴിക്കോട് : കള്ളക്കടത്ത്- അധോലോക ഗുണ്ടാ മാഫിയകളുടെ സുരക്ഷിത താവളമായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാമനാട്ടുകര അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.

സംഭവത്തിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ട്. സി.പി.എം, മുസ്ലിം ലീഗ്, എസ്‌.ഡി.പി.ഐ പ്രവർത്തകർ ഉൾപ്പെട്ടതാണ് വിഷയം. ഇതിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണച്ചുമതല ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേരളം കള്ളക്കടത്ത്- അധോലോക മാഫിയകളുടെ താവളമായി മാറുന്നു; കെ സുരേന്ദ്രൻ

കൊവിഡ് കാലത്ത് രാമനാട്ടുകര സംഭവത്തിൽ ഉൾപ്പെട്ടവർ ഇത്രയും ദൂരം എങ്ങനെ യാത്ര ചെയ്തെന്ന് അന്വേഷിക്കണം. വകുപ്പിന് കീഴിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയാത്ത ആഭ്യന്തര മന്ത്രിയാണ് കേരളത്തിൽ ഉള്ളത്.

ഉറപ്പുള്ള ഭരണം പി.ആർ വർക്കുകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതാവുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ALSO READ: സുരേന്ദ്രന്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ സുന്ദരയെയെത്തിച്ച് തെളിവെടുത്തു

പത്തനാപുരം, കോന്നി എന്നിവിടങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുവെന്ന് വ്യക്തമായ അറിവുണ്ടായിട്ടും പൊലീസ് മൗനം പാലിച്ചു. ഒടുവിൽ ആയുധ ശേഖരം കണ്ടെത്താൻ ക്യൂ ബ്രാഞ്ച് എത്തേണ്ടി വന്നു.

അതിനാൽ പൊലീസ് സംവിധാനങ്ങളിൽ വന്ന വീഴ്‌ചകൾ പരിശോധിക്കണം,നിയമവാഴ്‌ച കേരളത്തിൽ പൂർണമായി തകർന്നിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.