ETV Bharat / state

സര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ ചുമലില്‍ അധിക നികുതി ഭാരം ചുമത്തുന്നു, പശുക്കള്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നു : കെ സുരേന്ദ്രന്‍ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനവിനെതിരെ കോഴിക്കോട് കലക്‌ടറേറ്റിലേയ്‌ക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍

k surendran  bjp  bjp state president  price hike in kerala  kerala budget 2023  k n balagopal  kerala government  v muraleedharan  v muraleedharan house attack  tax hike in kerala  cpim  pinarayi vijayan  അധിക നികുതി  കെ സുരേന്ദ്രന്‍  ബിജെപി  എല്‍ഡിഎഫ് സര്‍ക്കാര്‍  പിണറായി വിജയന്‍  പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണം  കേന്ദ്ര മന്ത്രി വി മുരളീധരന്‍  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ബിജെപി സംസ്ഥാന അധ്യക്ഷന്‍
v'സര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ ചുമലില്‍ അധിക നികുതി ഭാരം ചുമത്തുന്നു, നാട്ടിലെ പശുക്കള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നു'; കെ സുരേന്ദ്രന്‍
author img

By

Published : Feb 9, 2023, 6:13 PM IST

'സര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ ചുമലില്‍ അധിക നികുതി ഭാരം ചുമത്തുന്നു, നാട്ടിലെ പശുക്കള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നു'; കെ സുരേന്ദ്രന്‍

കോഴിക്കോട് : കുത്തക മുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത്, പാവപ്പെട്ടവന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍ക്കാരിന്‍റെ ജനവിരുദ്ധ നികുതി വര്‍ധനവിനെതിരെ കോഴിക്കോട് കലക്‌ടറേറ്റിലേയ്‌ക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിഎജിയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 13 വകുപ്പുകളിലായി നികുതിയിനത്തില്‍ 7500 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതെല്ലാം മദ്യമുതലാളിമാരും ക്വാറി ഉടമകളും കുത്തക തോട്ടം മുതലാളിമാരുമൊക്കെ അടയ്‌ക്കേണ്ട തുകയാണ്. നികുതി വെട്ടിക്കുന്ന ഈ കോടീശ്വരന്മാരില്‍ നിന്ന് പിരിച്ചെടുക്കുന്നതിന് പകരം പാവപ്പെട്ടവന്‍റെ ചുമലില്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്'.

സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു : 'സിഎജി പുറത്തുവിട്ട 7500 കോടിയുടെ നികുതി കുടിശ്ശിക എന്തുകൊണ്ട് പിരിച്ചെടുക്കുന്നില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്താന്‍ വേണ്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതികള്‍ വര്‍ധിപ്പിച്ചത് ധൂര്‍ത്തും കൊള്ളയും തുടരാന്‍ വേണ്ടിയാണ്'-കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

'ഗുണകരമായ ഒരു പദ്ധതിയും ബജറ്റിലില്ല. ഭൂമിയുടെ ന്യായവില, കെട്ടിടനികുതി, മോട്ടോര്‍വാഹന നികുതി തുടങ്ങി എല്ലാം വര്‍ധിപ്പിച്ചു. പിടിച്ചുപറിക്കാരുടെ സര്‍ക്കാരായി മാറിയിരിക്കുകയാണിത്.

മറ്റ് സംസ്ഥാനങ്ങള്‍ ചെയ്‌ത രീതിയില്‍ 13 രൂപ പെട്രോളിന് കുറയ്‌ക്കേണ്ടതാണ്. എന്നാല്‍, അതിനുപകരം രണ്ട് രൂപ വര്‍ധിപ്പിക്കുകയാണ് ചെയ്‌തത്. എല്ലാ സഹായവും ലഭിച്ചിട്ടും കേന്ദ്രത്തെ കുറ്റം പറയുകയാണ്.

പത്ത് വര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 50,000 കോടി രൂപമാത്രമാണ്. എന്നാല്‍, എട്ട് വര്‍ഷം കൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിന് നികുതിയിനത്തില്‍ മാത്രം നല്‍കിയത് രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഞങ്ങള്‍ കേരളത്തിലെ ജനങ്ങളോട് മുഴുവന്‍ വിളിച്ചുപറയുകയാണെന്നും കിറ്റ് കൊടുത്ത് ജനങ്ങളെ പറ്റിക്കാന്‍ ഇനിയും പിണറായിക്ക് സാധിക്കില്ലെന്നും' അദ്ദേഹം പറഞ്ഞു.

പശുക്കളെ ആദരിക്കണം : പിണറായി വിജയനും സര്‍ക്കാരും ജനങ്ങള്‍ക്ക് ചെയ്യുന്നതിനേക്കാള്‍ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കള്‍ ചെയ്യുന്നുണ്ടെന്ന്, പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന ഉത്തരവിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'കൃഷി മുടിക്കുന്നവരാണ് സര്‍ക്കാര്‍, കൃഷിക്കാരെ സഹായിക്കുന്നവരാണ് പശുക്കള്‍. പ്രണയദിനം ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പശുക്കളെ ആദരിക്കണം എന്നാണ് പറഞ്ഞതെന്നും' അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന് നേരെയുള്ള ആക്രമണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആരാണിത് ചെയ്‌തതെന്നും അസ്വാഭാവികമായ രാഷ്‌ട്രീയ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി രാധാകൃഷ്‌ണനും മാര്‍ച്ചില്‍ പ്രസംഗിച്ചു. ബിജെപി ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ സജീവന്‍ അധ്യക്ഷനായി. മാര്‍ച്ചില്‍ പ്രതിഷേധിച്ച് കലക്‌ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് നിരവധി പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.