ETV Bharat / state

മമതയുടെ നയങ്ങളാണ് പിണറായി വിജയനെന്ന് കെ. സുരേന്ദ്രൻ - കേന്ദ്ര ഏജൻസി അന്വേഷണം അട്ടിമറിക്കൽ

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം തിരിയുന്നുവെന്ന് മനസിലാക്കിയതിനാലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടയുന്നതെന്നും ആരോപണം..

k surendran against cm pinarayi vijayan  മമതയുടെ നയങ്ങൾ പിണറായി  കേന്ദ്ര ഏജൻസി അന്വേഷണം അട്ടിമറിക്കൽ  central agency investigation sivashankar
സുരേന്ദ്രൻ
author img

By

Published : Oct 19, 2020, 1:53 PM IST

കോഴിക്കോട്: കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബംഗാളിൽ മമത ബാനർജി സ്വീകരിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. ശിവശങ്കറിന്‍റെ തലച്ചോറും ഹൃദയവും മുഖ്യമന്ത്രിയാണ്. ശിവശങ്കർ എന്തെങ്കിലും തുറന്നു പറയുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം തിരിയുന്നുവെന്ന് മനസിലാക്കിയതിനാലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടയുന്നത്.

മമതയുടെ നയങ്ങളാണ് പിണറായി വിജയനെന്ന് കെ. സുരേന്ദ്രൻ
പ്രതികളെ രക്ഷിക്കാനും അന്വേഷണത്തെ തടസപ്പെടുത്താനും ആസൂത്രിത നീക്കം നടക്കുകയാണ്. ശിവശങ്കറിന്‍റെ ദേഹാസ്വാസ്ഥ്യവും നടുവേദനയുമെല്ലാം തട്ടിപ്പാണെന്നും കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രിയെ വിമർശിക്കാൻ സാമൂഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. അഷീലിന് എന്ത് യോഗ്യതയാണുള്ളത് കെ.സുരേന്ദ്രൻ ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.