ETV Bharat / state

എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കും; കെ മുരളീധരൻ - ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് കെ മുരളീധരൻ

കോഴിക്കോട് ഡിസിസി ഓഫിസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പാർലമെന്‍റിലേക്ക് പരിഗണിക്കണമെന്ന് മുരളീധരൻ പറഞ്ഞു.

k muraleedharan statement about parliament  k muraleedharan  k muraleedharan statement  കെ മുരളീധരൻ  കെ മുരളീധരന്‍ എംപി  പാർലമെന്‍റിലേക്ക് പരിഗണിക്കണമെന്ന് കെ മുരളീധരൻ  ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് കെ മുരളീധരൻ  മുരളീധരൻ
എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കും; കെ മുരളീധരൻ
author img

By

Published : Nov 26, 2022, 12:47 PM IST

കോഴിക്കോട്: മുതിർന്ന നേതാക്കളെ മുൻനിർത്തി കെ മുരളീധരൻ്റെ 'കുത്ത്'. എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്ന് മുരളീധരൻ. അതുകൊണ്ട് പാർലമെന്‍റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർഥനയെന്നും മുരളീധരൻ.

ഞങ്ങളെ പാര്‍ലമെന്‍റിലേക്ക് പരിഗണിക്കണമെന്ന് കെ മുരളീധരന്‍ എംപി

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകും. കെപിസിസി പ്രസിഡന്‍റ് ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇതുപോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരൻ പറഞ്ഞു.

കോഴിക്കോട് ഡിസിസി ഓഫിസിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എംപി. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, എം കെ രാഘവൻ എംപി തുടങ്ങിയവർ വേദിയിലിരിക്കെയാണ് മുരളീധരൻ്റെ പ്രസംഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.