ETV Bharat / state

ജപ്പാൻ മാംഗ ചിത്രപ്രദർശനവുമായി കോഴിക്കോട് - ജപ്പാൻ മാംഗ ചിത്രപ്രദർശനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് സിഇടി ഒന്നാം വർഷ വിദ്യാർഥി അഹമ്മദ് അസീമിന്‍റെതാണ് മാംഗ രീതിയിലുള്ള ചിത്രങ്ങൾ

japan manga painting in kozhikkod  japan manga painting  ജപ്പാൻ മാംഗ ചിത്രപ്രദർശനം  ജപ്പാൻ മാംഗ കോഴിക്കോട്
ജപ്പാൻ
author img

By

Published : Dec 31, 2019, 8:35 AM IST

Updated : Dec 31, 2019, 10:09 AM IST

കോഴിക്കോട്: ജപ്പാൻ മാംഗ ചിത്രപ്രദർശനം കോഴിക്കോട് ഗുരുകുലം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിരുവനന്തപുരം സിഇടി വിദ്യാർഥി അഹമ്മദ് അസീമിന്‍റെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സന്തോഷം, ദുഃഖം, കോപം തുടങ്ങിയ വികാരങ്ങളെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിന്‍റെ സാക്ഷ്യമാണ് ജപ്പാൻ മാംഗ ചിത്രപ്രദർശനത്തിലെ രചനകൾ.

കുട്ടികൾക്കായുള്ള പുസ്തകങ്ങളിൽ ചിത്രങ്ങളിലൂടെ കഥ പറയുന്നതാണ് ജപ്പാൻ മാംഗ രീതി. ജപ്പാനിൽ ധാരാളമായി ഉപയോഗിക്കുന്ന ഈ രീതി ഇപ്പോൾ എല്ലായിടങ്ങളിലെയും ബാല പുസ്തകങ്ങളിൽ ഉപയോഗിച്ചു വരുന്നു. ഇത്തരം ചിത്രരചന കാഴ്ചക്കാർക്ക് കൂടുതൽ വ്യക്തമാക്കി കൊടുക്കുകയാണ് അഹമ്മദ് അസീം. ഏഴാം ക്ലാസ് മുതൽ ചിത്രരചന ആരംഭിച്ച അസിം യൂ ട്യൂബ് വഴിയാണ് മാംഗ ശൈലി പഠിച്ചെടുത്തത്. ചിത്രങ്ങൾ വിൽപന നടത്തി ലഭിക്കുന്ന വരുമാനം ഇഖ്റ ഹോസ്പിറ്റലിലെ നിർധന രോഗികളുടെ ചികിത്സയ്ക്കും മുക്കം പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.

കുട്ടികൾ, സ്ത്രീകൾ, പക്ഷികൾ, മത്സ്യം തുടങ്ങിയവയാണ് വാട്ടർ കളറിലും പെൻസിൽ ഡ്രോയിങിലും വരച്ചിരിക്കുന്നത്. എൺപതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആയിരം രൂപ മുതലാണ് ചിത്രങ്ങളുടെ വില. പ്രദർശനം ജനുവരി രണ്ടിന് സമാപിക്കും.

ജെഡിടി ഇസ്ലാം വിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ.കെ ഹമീദിന്‍റെയും കൊളത്തറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ആരിഫയുടെയും മകനാണ് അഹമ്മദ് അസിം.

Intro:ജപ്പാൻ മാംഗ ചിത്രപ്രദർശനം കോഴിക്കോട് ഗുരുകുലം ആർട്ട് ഗാലറിയിൽ ആരംഭിച്ചു. തിരുവനന്തപുരം സിഇടി വിദ്യാർത്ഥി അഹമ്മദ് അസീംൻ്റെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

Body:കുട്ടികൾക്കായുള്ള പുസ്തകങ്ങളിൽ ചിത്രങ്ങളിലൂടെ കഥ പറയുന്നതാണ് ജപ്പാൻ മാംഗ രീതി. ജാക്കിചാൻ കഥകൾ ഉൾപ്പെടെയുള്ള ജപ്പാൻ കഥാപാത്രങ്ങളുള്ള ബാല പുസ്തകങ്ങളിലെല്ലാം ജപ്പാൻ മാംഗ രീതികളാണ് ഉപയോഗിക്കുന്നത്. ജപ്പാനിൽ ധാരാളമായി ഉപയോഗിക്കുന്ന രീതിയാണ് മാംഗ. എന്നാൽ ഇപ്പോൾ എല്ലായിടങ്ങളിലും ബാല പുസ്തകങ്ങളിൽ മാംഗ രീതികൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരമൊരു ചിത്രരചന കാഴ്ചക്കാർക്ക് കൂടുതൽ വ്യക്തമാക്കി കൊടുക്കുകയാണ് അഹമ്മദ് അസിം. ജെഡിടി ഇസ്ലാം വിഎച്ച്എസ്എസ് പ്രിൻസിപ്പൽ കെ.കെ ഹമീദിൻ്റെയും കൊളത്തറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ആരിഫയുടെയും മകനായ അഹമ്മദ് അസിം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് സി ഇ ടി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ഏഴാം ക്ലാസ് മുതൽ തുടങ്ങിയ ചിത്രരചനകളിലൂടെയാണ് അസിം മാംഗ രീതിയിൽ എത്തിച്ചേർന്നത്. സന്തോഷം ദുഃഖം കോപം തുടങ്ങിയ വികാരങ്ങളെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിൻ്റെ സാക്ഷ്യമാണ് പ്രദർശനത്തിലെ രചനകൾ. യൂ ട്യൂബ് വഴിയാണ് അഹമ്മദ് അസിം മാംഗ ശൈലി പഠിച്ചെടുത്തത്. പ്രദർശനത്തിലെ ചിത്രങ്ങൾ വിൽപ്പന നടത്തി ലഭിക്കുന്ന വരുമാനം ഇഖ്റ ഹോസ്പിറ്റലിലെ നിർധന രോഗികളുടെ ചികിത്സയ്ക്കും മുക്കം പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കും.

byte

അഹമ്മദ് അസിം

കുട്ടികൾ, സ്ത്രീകൾ, പക്ഷികൾ, മത്സ്യം തുടങ്ങിയവയാണ് വാട്ടർ കളറിലും പെൻസിൽ ഡ്രോയിങിലും വരച്ചിരിക്കുന്നത്. എൺപതിൽപരം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ആയിരം രൂപ മുതലാണ് ചിത്രങ്ങളുടെ വില. പ്രദർശനം ജനുവരി രണ്ടിന് സമാപിക്കും.

Conclusion:.
Last Updated : Dec 31, 2019, 10:09 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.