ETV Bharat / state

കൂടത്തായി കൊലപാതകം; അന്വേഷണം വ്യാപിപ്പിക്കുമെന്ന് റൂറൽ എസ്‌പി

കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും റൂറല്‍ എസ്‌പി കെ.ജി സൈമണ്‍

കൂടത്തായി
author img

By

Published : Oct 9, 2019, 6:33 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കൂടുതൽ സംഭവങ്ങളിലേക്ക് അന്വേഷണം നീങ്ങുമെന്ന് റൂറൽ എസ്‌.പി കെ.ജി. സൈമൺ. കൊലപാതക പരമ്പര അന്വേഷിക്കുന്നതിന് ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തില്‍ ആരൊക്കെ പങ്കാളികളാകും ഏത് രീതിയിലുള്ള അന്വേഷണമാകും സംഘം നടത്തുക എന്നതിനെക്കുറിച്ചും ഡി.ജി.പി വ്യക്തമാക്കും.

അതേ സമയം ചോദ്യം ചെയ്യാനായി എത്തിച്ച ബി.എസ്.എന്‍.എല്‍ ജീവനക്കാരൻ ജോൺസനിൽ നിന്ന് പൊലീസ് മൊഴിയെടുക്കൽ തുടരുകയാണ്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോൺസൻ നാല് സിം കാർഡാണ് ജോളിക്ക് നൽകിയിരുന്നത്. ഇത് കൂടാതെ ജോളിയുടെ കോൾ ലിസ്റ്റിൽ ഏറ്റവും അധികം തവണ വിളിച്ചതും ജോൺസന്‍റെ നമ്പരിലേക്കാണ്. വ്യാജ ഒസ്യത് നിര്‍മ്മിച്ചതില്‍ ജോണ്‍സന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജോളിയെ ജയശ്രീക്ക് പരിചയപ്പെടുത്തിയത് ജോൺസനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Intro:കൂടുതൽ സംഭവങ്ങൾ അന്വേഷിക്കുമെന്ന് റൂറൽ എസ്പി

Body:കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കൂടുതൽ സംഭവങ്ങളിലേക്ക് അന്വേഷണം നീങ്ങുമെന്ന് റൂറൽ എസ് പി കെ.ജി. സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക പരമ്പര അന്വേഷിക്കുന്നതിന് 6 പ്രത്യേക സംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ഡി ജി പി വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിൽ ആരൊക്കെ പങ്കാളികളാകും ഏത് രീതിയിലുള്ള അന്വേഷണമാകും സ്ഥലം നടത്തുക എന്നതിനെക്കുറിച്ച് സംസ്ഥാന ഡിജിപി വ്യക്തമാക്കുമെന്നും എസ് പി പറഞ്ഞു. അതേ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചോദ്യം ചെയ്യാനായി എത്തിച്ച ബി എസ് എൻ എൽ ജീവനക്കാരൻ ജോൺസനിൽ നിന്ന് പോലീസ് മൊഴിയെടുക്കൽ തുടരുകയാണ്. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസൻ നാല് സിം കാർഡാണ് ജോളി ക്ക് നൽകിയിരുന്നത്. ഇത് കൂടാതെ ജോളിയുടെ കോൾ ലിസ്റ്റിൽ ഏറ്റവും അധികം കോൾ ഉള്ളതും ജോൺസന്റെ നമ്പരിലാണ്. വ്യാജ ഒസ്യത് തരപ്പെടുത്തുന്നതിന് ജോൺസന് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജോളിയെ ജയശ്രീക്ക് പരിചയപ്പെടുത്തിയത് ജോൺസനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.