കോഴിക്കോട്: കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കുറ്റവാളിയെ അന്വേഷണ സംഘം പിടികൂടി. മുജീബ് റഹ്മാനാണ് കാസർകോട് -കണ്ണൂർ അതിർത്തി പ്രദേശത്ത് നിന്ന് പൊലീസിന്‍റെ പിടിയിലായത്. നടക്കാവ് സി.ഐ ബിശ്വാസിന്‍റെ നിർദ്ദേശ പ്രകാരം എസ്.ഐ കൈലാസ് നാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പീഡന കേസ് ഉള്‍പ്പെടെ 16 കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കൊവിഡ് പരിശോധനക്ക് എത്തിച്ചപ്പോഴാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടത്. ഈസ്റ്റ്ഹില്‍ കൊവിഡ് കെയര്‍ സെന്‍ററിലായിരുന്നു ഇയാളെ പരിശോധനക്കായി എത്തിച്ചത്. പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപെട്ടത്. മുക്കത്ത് വയോധികയെ ഓട്ടോയിൽ കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെയുള്ള മറ്റ് കേസുകളും പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടത്.