ETV Bharat / state

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫിസ് കാസിം വിഭാഗത്തിന് - കാസിം ഇരിക്കൂർ

അബ്‌ദുൾ വഹാബ് വിഭാഗം ഓഫീസിൽ കയറരുതെന്നും ഉത്തരവിൽ പറയുന്നു. കാസിം ഇരിക്കൂറിൻ്റെ പരാതിയിലാണ് ജില്ലാ മുൻസിഫ് കോടതി ഉത്തരവ്.

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ് കാസിം വിഭാഗത്തിന്  INL State Committee Office for Kasim Section  INL State Committee Office  Kasim Section  Kasim Irikoor Section  Abdul Wahab  Abdul Wahab section  INL  ഐഎൻഎൽ  ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ്  കാസിം വിഭാഗത്തിന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ്  കാസിം വിഭാഗം  അബ്‌ദുൾ വഹാബ് വിഭാഗം  അബ്‌ദുൾ വഹാബ്  കാസിം ഇരിക്കൂർ  ഐഎൻഎൽ പിളർപ്പ്
ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ് കാസിം വിഭാഗത്തിന്
author img

By

Published : Jul 30, 2021, 10:03 PM IST

Updated : Jul 30, 2021, 10:42 PM IST

കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ് കാസിം വിഭാഗത്തിന് നൽകി ജില്ലാ മുൻസിഫ് കോടതി ഉത്തരവ്. അബ്‌ദുല്‍ വഹാബ് വിഭാഗം ഓഫീസിൽ കയറരുതെന്നും കോടതി അറിയിച്ചു. കാസിം ഇരിക്കൂറിൻ്റെ പരാതിയെ തുടർന്നാണ് ഉത്തരവ്. മൂന്നാം തീയതി വഹാബ് വിഭാഗം ഓഫീസിൽ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഓഫീസിൽ വഹാബ് ജില്ലാ കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു.

നേരത്തേ ഐഎൻഎൽ പിളർപ്പിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഒറ്റപ്പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ നിന്നാല്‍ മതിയെന്നായിരുന്നു സിപിഎം നല്‍കിയ നിര്‍ദേശം. രണ്ടായി പിളര്‍ന്ന ഐഎന്‍എല്ലിനെ അംഗീകരിക്കില്ലെന്ന സന്ദേശം ഇരു വിഭാഗത്തിനും സിപിഎം നല്‍കി. പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

READ MORE: 'ഒറ്റപ്പാര്‍ട്ടിയായി നിന്നാല്‍ മതി': ഐഎന്‍എല്ലിന് സിപിഎമ്മിന്‍റെ അന്ത്യശാസനം

വിഭാഗീയതയും പരസ്യ പോരും തുടര്‍ന്നാല്‍ മുന്നണി യോഗത്തില്‍ നിന്നുൾപ്പെടെ ഇരു വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സിപിഎം താക്കീത് നൽകിയിരുന്നു. മുന്നണിക്ക് അവമതിപ്പുണ്ടാക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും ഇടതുമുന്നണിയും ഐഎന്‍എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Last Updated : Jul 30, 2021, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.