കോഴിക്കോട് : സ്വകാര്യ ബസുകള്‍ വ്യാജ ഡീസൽ ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയ്‌ക്കാണ് പരിശോധന ആരംഭിച്ചത്.
ALSO READ: കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് മറുപടി ദിശ ഹെല്‍പ്പ് ലൈന്‍ വഴി
ബസുകളിൽ നിന്നും ഡീസൽ ശേഖരിച്ച് പരിശോധനക്കായി അയച്ചു. ആര്‍.ടി.ഒ ഇ. മോഹൻദാസ്, ടൗൺ അസിസ്റ്റന്‍റ് കമ്മിഷണർ ബിജു രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ബസുകളിൽ വ്യാജ ഡീസൽ നിറയ്ക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് അടിയന്തര പരിശോധന നടത്തിയത്.