കോഴിക്കോട് : ഇന്ത്യക്കാർ എന്നും അത്ഭുതത്തോടെ മാത്രം നോക്കി കണ്ടിരുന്നതാണ് ജാപ്പനീസ് ഭാഷ. എന്നാല്‍ ജാപ്പനീസ് ഭാഷ പഠിക്കാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ജപ്പാനിൽ ജോലി സാധ്യത വർധിച്ചതോടെയാണ് ജപ്പാനിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും മാറ്റം വന്നതെന്ന് കോഴിക്കോട് ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി ഡയറക്ടർ ഡോ. സുബിൻ വാഴയിൽ പറഞ്ഞു.
ജപ്പാനില്‍ ജോലി ലഭിക്കുന്നതിന് ജാപ്പനീസ് സര്‍ക്കാര്‍ നടത്തുന്ന ജെഎല്‍പിടി (ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്) പരീക്ഷ പാസാവേണ്ടതിനാലാണ് ഉദ്യോഗാർത്ഥികൾ ജാപ്പനീസ് ഭാഷ പഠിക്കാനായി എത്തുന്നത്. മുൻ വർഷങ്ങളിൽ അഞ്ചും ആറും വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഇരട്ടി വിദ്യാർത്ഥികൾ ജാപ്പനീസ് പഠിക്കാൻ എത്തുന്നതായി കോഴിക്കോട് ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി ഡയറക്ടർ ഡോ. സുബിൻ വാഴയിൽ വ്യക്തമാക്കി.