കോഴിക്കോട്: ഡിസംബറിന്‍റെ തണുപ്പ് അകന്ന് ചൂടിനെ നേരിടാനൊരുങ്ങുമ്പോൾ മനസും ശരീരവും തണുപ്പിക്കാൻ നഗരത്തിലെ പാതയോരങ്ങളില്‍ പനനൊങ്ക് വില്‍പ്പനയും സജീവമാകുകയാണ്. കരിക്ക് പോലെ തന്നെ പ്രകൃതിദത്ത വിഭവമായതിനാല്‍ നൊങ്കിന് ആവശ്യക്കാരേറെയാണ്. ദാഹ ശമനിയായും പോഷാകാഹാരമായും ഇത് ഉപയോഗിക്കുന്നു.
വേനല്‍ തുടങ്ങുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് നൊങ്ക് വില്‍പ്പന സംഘങ്ങള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കച്ചവടക്കാര്‍ എത്തിയിരുന്നില്ല. പാലക്കാട് നിന്നും എത്തിക്കുന്ന നൊങ്ക് കോഴിക്കോട് ജില്ലയിലെ വെസ്റ്റിഹില്‍, കാരപറമ്പ്, വേങ്ങേരി, കാരന്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലായാണ് കച്ചവടം നടത്തുന്നത്. ലോറിയില്‍ നൊങ്കുകള്‍ ഇവിടേക്ക് എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരുണ്ടെന്നും കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ പറയുന്നു.
ALSO READ: ഗർഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് ജെസിബിയില്‍... രാത്രിയിലെ ദൃശ്യങ്ങൾ കാണാം...
വലിപ്പ വ്യത്യാസമനുസരിച്ച് പനനൊങ്ക് ഒന്നിന് 30 മുതല്‍ 40 രൂപ വരെയാണ് വില ഈടാക്കുന്നത്. നാലെണ്ണം ഒന്നിച്ചു വാങ്ങുമ്പോള്‍ 100 രൂപക്ക് ലഭിക്കും. നൊങ്ക് ജ്യൂസിന് 60 രൂപവരെ കടകളില്‍ ഈടാക്കുന്നുണ്ട്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പനനൊങ്കുകള്‍ കൂടുതലായും വിൽപ്പനയ്‌ക്കെത്തിക്കുന്നത്. സീസണില്‍ ഒരു പനയില്‍ നിന്നും മൂന്നു മുതല്‍ അഞ്ചു തവണ വരെ പനനൊങ്ക് കുലകള്‍ ലഭിക്കും.