ETV Bharat / state

'ഉത്തരമില്ലാതെ കുതിച്ചുയര്‍ന്ന്' കോ​ഴി​വി​ല, 'ട്രോളിങ് തളര്‍ത്തി' മത്സ്യ വിപണിയും; ഒരുപോലെ തലയില്‍ കൈവച്ച് വ്യാപാരികളും ജനവും

ഒരു കിലോ കോഴി ഇറച്ചിക്ക് 250ഉം അതിന് മുകളിലുമാണ് നിലവില്‍ വിപണിയിലെ വില

Huge Price hike for chicken  Huge Price hike for Fish  Huge Price hike for chicken and Fish  Huge Price hike for chicken and Fish in Kerala  Price hike in Kerala Reasons Explained  Trolling raises price and necessity of Fish  chicken  Fish  ഉത്തരമില്ലാതെ കുതിച്ചുയര്‍ന്ന് കോ​ഴി​വി​ല  കോ​ഴി​വി​ല  കേരളത്തില്‍ കോ​ഴി​വി​ല  കോ​ഴി​വി​ല ഇന്ന്  ട്രോളിങ് തളര്‍ത്തി മത്സ്യ വിപണി  മത്സ്യ വിപണി  ഒരു കിലോ കോഴി ഇറച്ചിക്ക്  സം​സ്ഥാ​ന​ത്ത് കുതിച്ചുയർന്ന് കോ​ഴി​വി​ല  വിപണി  കോഴി ഇറച്ചി
'ഉത്തരമില്ലാതെ കുതിച്ചുയര്‍ന്ന്' കോ​ഴി​വി​ല, 'ട്രോളിങ് തളര്‍ത്തി' മത്സ്യ വിപണിയും; ഒരുപോലെ തലയില്‍ കൈവച്ച് വ്യാപാരികളും ജനവും
author img

By

Published : Jun 10, 2023, 8:28 PM IST

Updated : Jun 10, 2023, 8:55 PM IST

കോഴിക്കോട്: സം​സ്ഥാ​ന​ത്ത് കുതിച്ചുയർന്ന് കോ​ഴി​വി​ല. സീ​സ​ൺ അ​ല്ലാ​തി​രു​ന്നി​ട്ടും വി​ല​വ​ർ​ധ​നവ് തുടരുന്നതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. ഒരു കിലോ കോഴി ഇറച്ചിക്ക് 250ഉം അതിന് മുകളിലുമാണ് നിലവിലെ വിപണി വില. മാത്രമല്ല ചരിത്രത്തിലെ ഏറ്റവും വലിയ വർധന കൂടിയാണ്.

ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വി​ല നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നുമാണ് വ്യാപാരി​ക​ൾ ആവ​ശ്യ​പ്പെ​ടുന്നത്. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കോഴി കച്ചവടക്കാരും 14-ാം തീയതി മുതൽ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗത്തുള്ള വ്യാപാരികളും കടയടപ്പ് സമരത്തെക്കുറിച്ച് ആലോചിച്ചുവരികയാണ്.

മറുപടിയില്ലാതെ കുതിച്ച് കോഴി വില: കോഴി ഇറച്ചിയുടെ വില വര്‍ധിപ്പിക്കുന്നത് എത് സാഹചര്യത്തിലാണ് എന്നതിൽ പോലും ആർക്കും മറുപടിയില്ല. ഇതരസംസ്ഥാനത്ത് നിന്ന് ആവശ്യത്തിന് കോഴി എത്താത്ത സമയത്താണ് സാധാരണമായി വില വർധിക്കാറുള്ളത്. കേരളത്തിൽ തന്നെ ചെറുകിട കോഴി കർഷകർ നിരവധിയുള്ളതിനാല്‍ തന്നെ ഈ ഘട്ടത്തിലും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യവും കുറവാണ്. എന്നാല്‍ ഉത്സവ സീസണില്‍ പോലുമില്ലാത്ത വില വര്‍ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയർന്നിരിക്കുന്നത്.

വര്‍ധന ലോബികളുടെ സൃഷ്‌ടിയോ?: ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് വ്യാപാരികൾ അറിയിക്കുന്നത്. ഉ​ത്‌​പാ​ദ​നം വ​ർ​ധി​ച്ചി​ട്ടും വി​ല കു​റക്കു​ന്ന​തി​നു പ​ക​രം ത​മിഴ്‌നാടില്‍ ​നി​ന്നു​ൾ​പ്പെടെ​യു​ള്ള ഉ​ത്‌​പാ​ദ​ന, വി​പ​ണ​ന ലോബിക​ൾ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അഭ്യർഥിക്കുകയാണ് കോഴി ഇറച്ചി വ്യാപാരികൾ.

Also read: ഈ 'കോഴി'യുടെ പിറന്നാള്‍ ഇങ്ങനെ: മാലയും ഗൗണും അണിഞ്ഞെത്തി, കേക്ക് മുറിച്ച്, സെൽഫിയെടുത്തു..!

ഹോട്ടല്‍ വ്യാപാരികള്‍ക്കും ഇരുട്ടടി: കോഴി വില ദിനംപ്രതി കൂടുന്നതോടെ ഹോട്ടൽ വ്യാപാരരംഗവും പ്രതിസന്ധിയിലാണ്‌. ചിക്കൻ വിഭവങ്ങളുടെ വില വർധിപ്പിക്കുകയോ ചിക്കൻ മെനുവിൽ നിന്ന്‌ ഒഴിവാക്കുകയോ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും ഹോട്ടൽ വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഹോട്ടലുടമകൾ ആവശ്യമുന്നയിക്കുന്നുണ്ട്. ഗ്യാസ്, ഭക്ഷ്യഎണ്ണ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിനൊപ്പം കോഴി വിലയും പിടിത്തം തരാതെ ഓടുന്നത് പ്രതിസന്ധിയ്‌ക്ക് ആക്കംകൂട്ടുന്നുണ്ട്.

മത്സ്യ വിപണിയും കുത്തനെ: ഇതിനൊപ്പം ട്രോളിങ് നിരോധനം കൂടി വന്നതോടെ മത്സ്യ വിപണിയിലും വില കുത്തനെ ഉയർന്നിരിക്കുകയാണ്. ബോട്ടുകൾ കരയ്ക്കടുപ്പിച്ചതോടെ വഞ്ചിക്കാരും ചെറുതോണികളുകളുമാണ് മത്സ്യ ബന്ധനത്തിനിറങ്ങുന്നത്. പലയിടത്തും കടൽ പ്രക്ഷുബ്‌ധമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പോലും വല മടക്കിയിരിപ്പാണ്. അതുകൊണ്ടുതന്നെ അയക്കൂറ, ആവോലി, ചെമ്മീൻ തുടങ്ങിയവ മാർക്കറ്റിൽ കാണാനുമില്ല. അയല, മത്തി, മാന്തൾ തുടങ്ങി നത്തോലിക്ക് വരെ വില ഇരട്ടിയായി. മത്സ്യ മാംസം ഒഴച്ചുകൂടാൻ പറ്റാത്തവർക്ക് വലിയ തിരിച്ചടിയുടെ കാലം കൂടിയാണിത്. ഇഷ്‌ടപ്പെട്ടത് ലഭിക്കുന്നില്ല എന്നതിനപ്പുറം കീശയും കാലിയാവുകയാണ്.

Also read:നാടന്‍ കോഴി വളര്‍ത്തലില്‍ വിജയം കൊയ്‌ത് കൊച്ചു മിടുക്കി ; പരിചയപ്പെടാം ആറാം ക്ലാസുകാരി ഫാത്തിമയെ

Last Updated : Jun 10, 2023, 8:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.